ഇസ്രയേല്‍ ആക്രമണത്തില്‍ സനയില്‍ കൊല്ലപ്പെട്ടത് 46 പേരെന്നു ഔദ്യോഗീക സ്ഥിരീകരണം

ഇസ്രയേല്‍ ആക്രമണത്തില്‍ സനയില്‍ കൊല്ലപ്പെട്ടത് 46 പേരെന്നു ഔദ്യോഗീക സ്ഥിരീകരണം

സന: യെമനിലെ സനയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 46 പേര്‍. 11 സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടെ 46 പേര്‍ കൊല്ലപ്പെടുകയും 165 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു.

ആക്രമണത്തില്‍ 11 പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി വിമത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇസ്രായേല്‍ ആക്രമണത്തില്‍ സനയിലെ ജനവാസ കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആക്രമണത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു.

Officials confirm 46 killed in Israeli attack in Sanaa

Share Email
Top