യൂറോപ്യന്‍ രാജ്യങ്ങളിലെ വിമാന സര്‍വീസ് താറുമാറാക്കിയ സൈബര്‍ ആക്രമണത്തില്‍ ഒരാള്‍ അറസ്റ്റില്‍

യൂറോപ്യന്‍ രാജ്യങ്ങളിലെ വിമാന സര്‍വീസ് താറുമാറാക്കിയ സൈബര്‍ ആക്രമണത്തില്‍ ഒരാള്‍ അറസ്റ്റില്‍

ലണ്ടന്‍: കഴിഞ്ഞ ദിവസം ബ്രിട്ടണ്‍, ജര്‍മനി, അയര്‍ലന്‍ഡ് ബല്‍ജിയം തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലെ വിമാനത്താവളങ്ങളെ സ്തംഭനാവസ്ഥയിലാക്കിയ സൈബര്‍ ആക്രമണത്തില്‍ ഒരാള്‍ അറസ്റ്റില്‍.

ബ്രിട്ടണിലെ വെസ്റ്റ് സസെകസില്‍ നിന്നുമാണ് നാല്‍പ്പതുകാരനെ കസ്റ്റഡിയിലെടുത്തത്. ബ്രിട്ടീഷ് ക്രൈം ഏജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം തുടക്കത്തിലാണെന്നും കൂടുതല്‍ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും യുകെ നാഷണല്‍ സൈബര്‍ ക്രൈം യൂണിറ്റ് മേധാവി ഡെപ്യൂട്ടി ഡയറക്ടര്‍ പോള്‍ ഫോസ്റ്റര്‍ വ്യക്തമാക്കി

യൂറോപ്പിലെ പ്രധാന വിമാനക്കമ്പനികള്‍ക്ക് സേവനം നല്‍കുന്ന കോളിന്‍സ് എയ്‌റോസ്‌പേസ് സോഫ്റ്റ്വെയറിനു നേരെയാണ് വന്‍ സൈബറാക്രമണമുണ്ടായത്. ലണ്ടന്‍, ബ്രസല്‍സ്, ബെര്‍ലിന്‍, ഡബ്ലിന്‍ തുടങ്ങിയ വിമാനത്താവളങ്ങളിലെ ഓട്ടോമാറ്റിക് ചെക്ക് ഇന്‍ സംവിധാനങ്ങളെ സെബര്‍ ആക്രമണം കുറച്ചു സമയത്തേയ്ക്ക് നിശ്ചലാവസ്ഥയിലാക്കി. ബ്രിട്ടണിലെ ഹീത്രൂ, ബല്‍ജിയത്തിലെ ബ്രസല്‍സ്, ജര്‍മനിയിലെ ബര്‍ലിന്‍ തുടങ്ങിയ വലിയ വിമാനത്താവളങ്ങളെയാണ് പ്രതിസന്ധി കൂടുതല്‍ ബാധിച്ചത്.

One arrested in cyberattack that disrupted air services in European countries
Share Email
Top