ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ മരിയന്‍ തീര്‍ഥാടക സംഘത്തിന് നേര്‍ക്കുണ്ടായ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അഫ്സല്‍ മസിഹ് (42) എന്നയാളാണു കൊല്ലപ്പെട്ടത്. വെടിവെയ്പില്‍ ഇദ്ദേഹത്തിന്റെ മകനും പരിക്കേറ്റു.
പഞ്ചാബ് പ്രവിശ്യയിലെ ലാഹോറില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള മരിയാമാബാദിലെ ദേശീയ മരിയന്‍ തീര്‍ഥാടനകേന്ദ്രത്തില്‍ തിരുനാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയ സംഘത്തിനു നേരെയാണഅ വെടിവയ്പുണ്ടായത്.തീര്‍ഥടകര്‍ സഞ്ചരിച്ച വാഹനം ഇന്ദനം നിറയ്ക്കുന്നതിനായി തീര്‍ഥാടക കേന്ദ്രത്തിന് 30 കിലോമീറ്റര്‍ അകലെയുള്ള പെട്രോള്‍ പമ്പില്‍ നിര്‍ത്തിയപ്പോഴാണഅ ആക്രമി വെടി ഉതിര്‍ത്തത്. വെടിയേറ്റ് അഫ്‌സല്‍ സംഭവ സ്ഥലതത്തു തന്നെ മരണപ്പെട്ടു.
അഫ്‌സല്‍ മസിഹ് ഉള്‍പ്പെട്ട പതിനഞ്ചോ ളം തീര്‍ഥാടകരാണു വാഹനത്തിലുണ്ടാ യിരുന്നത്. പള്ളിയില്‍നിന്ന് 30 കിലോമീറ്റ ര്‍ അകലെയുള്ള പെട്രോള്‍ പമ്പില്‍ തീര്‍ ഥാടകസംഘത്തിന്റെ വാഹനം നിര്‍ത്തിയ പ്പോള്‍ അക്രമികള്‍ വെടിവയ്ക്കുകയായി രുന്നു.
1893ല്‍ കപ്പൂച്ചിന്‍ മിഷനറിമാരാണ് മരിയമാബാദിലെ ലൂര്‍ദ് ഗ്രോട്ടോ സ്ഥാപിച്ചത്. ഇത് 1949ല്‍ ലാഹോര്‍ അതിരൂപതയുടെ കീഴിലുള്ള ദേശീയ മരിയന്‍ തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടു. എല്ലാ വര്‍ഷവും പ്രധാന തിരുനാളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വന്‍ ത്തോതില്‍ തീര്‍ഥാടകര്‍ ഇവിടേയ്്ക്ക് എത്താറുണ്ട്.
One killed in shooting at Marian pilgrimage group in Pakistan













