തൊഴിലുടമകളെ ശരിയായ ഉദ്യോഗാര്‍ഥികളിലേക്ക് നയിക്കും: ഓപ്പണ്‍ എഐ ജോബ്‌സ് പ്ലാറ്റ്‌ഫോം ഒരുങ്ങുന്നു

തൊഴിലുടമകളെ ശരിയായ ഉദ്യോഗാര്‍ഥികളിലേക്ക് നയിക്കും: ഓപ്പണ്‍ എഐ ജോബ്‌സ് പ്ലാറ്റ്‌ഫോം ഒരുങ്ങുന്നു

ന്യൂയോർക്ക്: തൊഴിലുടമകളെ ശരിയായ ഉദ്യോഗാര്‍ഥികളിലേക്ക് എത്തിക്കുകയെന്ന ഉദ്ദേശത്തോടെ പുതിയ എഐ അധിഷ്ഠിത പ്ലാറ്റ്‌ഫോം അവതരിപ്പിക്കാനൊരുങ്ങുകയാണ് ഓപ്പണ്‍ എഐ എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓപ്പണ്‍ എഐ ജോബ്‌സ് പ്ലാറ്റ്‌ഫോം എന്നായിരിക്കും ഈ സേവനത്തിന്റെ പേര്, 2026 പകുതിയോടെ അവതരിപ്പിക്കപ്പെടുമെന്ന് അറിയുന്നു. ഓപ്പണ്‍ എഐയുടെ ആപ്ലിക്കേഷന്‍സ് സിഇഒ ഫിജി സിമോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തൊഴില്‍ ദാതാക്കളുടെയും ഉദ്യോഗാര്‍ഥികളുടെയും ആവശ്യങ്ങള്‍ തമ്മിലുള്ള പൊരുത്തം കണ്ടെത്താന്‍ എഐയുടെ സഹായം തേടുകയാണ് ഈ പദ്ധതി. ചെറുകിട വ്യവസായങ്ങള്‍ക്കും പ്രാദേശിക ഭരണകൂടങ്ങള്‍ക്കും വേണ്ടിയുള്ള സൗകര്യങ്ങളും ഉണ്ടാകുമെന്ന് സിമോ പറഞ്ഞു.

നിലവില്‍ ജനപ്രിയമായ കോര്‍പറേറ്റ് സോഷ്യല്‍ മീഡിയാ നെറ്റ്‌വര്‍ക്കായ ലിങ്ക്ഡ്ഇന്‍നോടാണ് മത്സരം. ലിങ്ക്ഡ്ഇന്‍ സഹസ്ഥാപകനായ റീഡ് ഹോഫ്മാന്‍ ഓപ്പണ്‍ എഐയിലെ ആദ്യകാല നിക്ഷേപകനായിരുന്നു എന്നത് ശ്രദ്ധേയമാണ്. കൂടാതെ, ഓപ്പണ്‍ എഐയിലെ ഏറ്റവും വലിയ നിക്ഷേപകരില്‍ ഒരാളായ മൈക്രോസോഫ്റ്റ് തന്നെയാണ് ലിങ്ക്ഡ്ഇന്റെ ഉടമസ്ഥന്‍.

ചാറ്റ് ജിപിടിയ്ക്കു പുറത്ത് എഐ സാധ്യതകള്‍ അന്വേഷിക്കുകയാണ് ഓപ്പണ്‍ എഐ. വിവിധ ആപ്ലിക്കേഷനുകളുടെ ചുമതല ഫിജി സിമോയ്ക്കാണ്. ജോബ്‌സ് പ്ലാറ്റ്‌ഫോമിനൊപ്പം ഒരു വെബ് ബ്രൗസറും സോഷ്യൽ മീഡിയാ സേവനവും അവതരിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.

Open AI Jobs Platform is ready to guide employers to the right candidates

Share Email
LATEST
More Articles
Top