‘ഒരുമ’യുടെ ഓണാഘോഷം, ‘പൊന്നോണ നക്ഷത്രരാവ്’, കാണികൾക്ക് നവ്യാനുഭവമായി

‘ഒരുമ’യുടെ  ഓണാഘോഷം, ‘പൊന്നോണ നക്ഷത്രരാവ്’, കാണികൾക്ക് നവ്യാനുഭവമായി

ജിൻസ് മാത്യു, റാന്നി

ഷുഗർലാൻഡ്: റിവർസ്‌റ്റോൺ മലയാളി സംഘടനയായ ‘ഒരുമ’യുടെ 2025-ലെ ഓണാഘോഷം, ‘പൊന്നോണ നക്ഷത്രരാവ്’, കാണികൾക്ക് നവ്യാനുഭവമായി. നാട്യ, നൃത്ത, സംഗീത മുഹൂർത്തങ്ങൾ കോർത്തിണക്കിയ കലാവിരുന്ന് റിവർസ്റ്റോൺ മലയാളികൾക്ക് പൊന്നിൻ പ്രഭ വിതറി.

സുതല ലോകത്തുനിന്ന് പ്രജകളെ കാണാനെത്തിയ മഹാബലിയെ വരവേൽക്കുന്നതിന്റെ പ്രതീകമായി റിവർസ്റ്റോൺ ബാൻഡിന്റെയും താലപ്പൊലിയേന്തിയ വനിതകളുടെയും അകമ്പടിയോടെ മഹാബലിക്ക് ഗംഭീര സ്വീകരണം നൽകി. മേയർ, ജഡ്ജ്, പോലീസ് ക്യാപ്റ്റൻ, ഹൂസ്റ്റണിലെ ആക്ഷൻ ഹീറോ ഓഫ് മോളിവുഡ്, ഒരുമ എക്സിക്യൂട്ടീവുകൾ, ഇതര സംഘടനാ പ്രതിനിധികൾ എന്നിവരും മഹാബലിയെ അനുഗമിച്ചു. തുടർന്ന് ഭദ്രദീപം കൊളുത്തി ‘പൊന്നോണ നക്ഷത്രരാവ്’ ആഘോഷങ്ങൾക്ക് തുടക്കമായി.

ഒരുമ പ്രസിഡന്റ് ജിൻസ് മാത്യു കിഴക്കേതിലിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു ഉദ്ഘാടനം ചെയ്തു. പ്രശസ്ത നടൻ ബാബു ആന്റണി കലാമേളയുടെ ഭദ്രദീപം കൊളുത്തി. ജഡ്ജ് സുരേന്ദ്രൻ പട്ടേൽ മുഖ്യപ്രഭാഷണം നടത്തി. പോലീസ് ക്യാപ്റ്റൻ മനോജ് പൂപ്പാറയിൽ, മാഗ് പ്രസിഡന്റ് ജോസ് കെ. ജോൺ എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി. ഒരുമയുടെ ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്തു. ഒരുമ സെക്രട്ടറി ജെയിംസ് ചാക്കോ സ്വാഗതവും, വൈസ് പ്രസിഡന്റ് റീന വർഗീസ് നന്ദിയും പറഞ്ഞു.

ഡോ. ജോസ് തൈപ്പറമ്പിൽ, ഡോ. സീനാ അഷറഫ്, ഡോ. റെയ്‌നാ റോക്ക്, മേരി ജേക്കബ്, മെർലിൻ സാജൻ എന്നിവർ അവതാരകരായി. ഒരുമ മന്നൻ, മന്നൻ മിന്നൽ, മങ്ക മിന്നൽ എന്നിവരെയും തിരഞ്ഞെടുത്തു.

കുട്ടികളും മുതിർന്നവരും അണിനിരന്ന പതിനഞ്ചോളം കലാപരിപാടികൾ വേദിയിൽ അരങ്ങേറി. കളരി, തിരുവാതിര, സംഘഗാനം എന്നിവ കോർത്തിണക്കിയ ‘ഒരുമ ചുണ്ടൻ’ പരിപാടി ശ്രദ്ധേയമായി. ഗാനമേളയും ഓണസദ്യയും ഒന്നിച്ചാരംഭിച്ചതോടെ ആഘോഷങ്ങൾക്ക് ഉല്ലാസത്തിന്റെ തിമിർപ്പായി.

മീഡിയ പ്രതിനിധി ജീമോൻ റാന്നി, ഫാദർ ജോഷി ജോസ്, ലോയർ മാത്യു വൈരമൺ ഉൾപ്പെടെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. നവീൻ ഫ്രാൻസിസ്, ജോൺ ബാബു, ജിജി പോൾ, സെലിൻ ബാബു, റോബി ജേക്കബ്, സോണി പാപ്പച്ചൻ, മാത്യു ചെറിയാൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

‘Oruma”s 2025 Onam celebration, ‘Ponnona Nakshatra Raav’, a new experience for the audience

Share Email
Top