ട്രംപിന്റെ അവകാശവാദം തള്ളി പാക്കിസ്ഥാനും: ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കാന്‍ മൂന്നാം കക്ഷി മധ്യസ്ഥതയ്ക്ക് ഇന്ത്യ തയാറായില്ല

ട്രംപിന്റെ അവകാശവാദം തള്ളി പാക്കിസ്ഥാനും: ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കാന്‍ മൂന്നാം കക്ഷി മധ്യസ്ഥതയ്ക്ക് ഇന്ത്യ തയാറായില്ല

ഇസ്‌ളാമാബാദ്: പാക്ക് പിന്തുണയോടെ ഭീകരര്‍ പഹല്‍ഗാം ആക്രമണം നടത്തിയതിനു പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കാനായി മൂന്നാം കക്ഷിയുടെ മധ്യസ്ഥതയ്ക്ക് ഇന്ത്യ തയാറായിരുന്നില്ലെന്നു പാക്കിസ്ഥാന്‍. താന്‍ ആവശ്യപ്പെട്ടിട്ടാണ് യുദ്ധം അവസാനിച്ചതെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുമ്പത്തെ പ്രസ്താവന പൂര്‍ണമായും തെറ്റാണെന്നു വെളിവാക്കുന്നതാണ് പാക് വിദേശകാര്യമന്ത്രി ഇഷാഖ് ധറിന്റെ ഈ പ്രതികരണം.

ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് മധ്യസ്ഥയെക്കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി നടന്ന കൂടിക്കാഴ്ചയില്‍ സംസാരിച്ചിരുന്നു. എന്നാല്‍ മൂന്നാംകക്ഷിയുടെ ഇടപെടല്‍ വേണ്ടെന്ന് ഇന്ത്യ അറിയിക്കുകായിരുന്നുവെന്ന് ഇഷാഖ് ധര്‍ ടെലിവിഷന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.’മേയ് 11ന് രാവിലെ 8.17നാണ് യുഎസ് സ്റ്റേറ്റ് സെക്ട്രടറി മാര്‍ക്കോ റൂബിയോ വഴി എനിക്ക് വെടിനിര്‍ത്തല്‍ വാഗ്ദാനം വരുന്നത്. ഉടന്‍ തന്നെ സ്വതന്ത്രമായ ഒരു സ്ഥലത്ത് ഇന്ത്യയുമായി ചര്‍ച്ച നടത്തണമെന്നും റൂബിയോ പറഞ്ഞു.

എന്നാല്‍ ജൂലൈ 25ന് താന്‍ റൂബിയോയുമായി നടന്ന കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞത് ഇത് ഉഭയകക്ഷി കാര്യം മാത്രമാണെന്നാണ് ഇന്ത്യയുടെ നിലപാടെന്നായിരുന്നുമെന്നാണ് ഇഷാഖ് ധര്‍ പറഞ്ഞു.ഇന്ത്യ- പാക് സംഘര്‍ഷം അവസാനിപ്പിച്ച് തന്റെ ഇടപെടലിലൂടെയായിരുന്നുവെന്നും ഇന്ത്യയും പാകിസ്ഥാനുമായുള്ള ആണവ യുദ്ധം താന്‍ വ്യക്തിപരമായി ഇടപെട്ട് തടഞ്ഞുവെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ട്രംപിന്റെ ഈ അവകാശവാദമാണ് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി തള്ളുന്നത്.

Pakistan also rejected Trump’s claim: India was not ready for third-party mediation to end Operation Sindoor

Share Email
LATEST
More Articles
Top