ന്യൂയോർക്ക്: സ്വന്തം ജനതയെ ബോംബ് ഇട്ട് കൊലപ്പെടുത്താനുള്ള ക്രൂര മനസുള്ള രാഷ്ട്രമാണ് പാക്കിസ്ഥാനെന്ന് യു എൻ വേദിയിൽ തുറന്നടിച്ച് ഇന്ത്യ. ന്യൂയോർക്കിൽ നടന്ന യുഎൻ എച്ച്ആർസി കൗൺസിൽ യോഗത്തിലാണ് പാകിസ്ഥാനെ മുൾമുനയിൽ നിർത്തിയുള്ള ഇന്ത്യയുടെ വിമർശനം.
ഇന്ത്യക്കെതിരേ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഇസ്ലാമാബാദ് ഉന്നയിക്കുന്നതെന്നും യുഎൻഎച്ച്ആർസിയുടെ യോഗത്തിൽ സംസാരിക്കവേ ഇന്ത്യൻ പ്രതിനിധി ക്ഷിതിജ് ത്യാഗി കൂട്ടിച്ചേർത്തു.
ഒരു പ്രതിനിധി സംഘം ഇന്ത്യയ്ക്കെതിരെ അടിസ്ഥാനരഹിതവും പ്രകോപനപരവുമായ പ്രസ്താവനകൾ ഉന്നയിച്ചുകൊണ്ട് ഈ വേദിയെ ദുരുപയോഗം ചെയ്യുന്നത് തുടരുകയാണെന്ന് പാകിസ്‌താനെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് ക്ഷിതിജ് പറഞ്ഞു.
ഞങ്ങളുടെ ഭൂപ്രദേശത്തിനുമേൽ കണ്ണുവെക്കുന്നതിന് പകരം ആ രാജ്യം നിയമവിരുദ്ധമായി കയ്യേറിയിരിക്കുന്ന ഇന്ത്യൻ പ്രദേശം ഒഴിഞ്ഞുപോകുകയാണ് ചെയ്യേണ്ടതെന്നും ക്ഷിതിജ് വിമർശനം മുന്നോട്ടുവെച്ചു.
Pakistan is brutally killing its own people by bombing them: India strongly criticizes UN