ഏഴ് ഇന്ത്യൻ യുദ്ധവിമാനങ്ങൾ തകർത്തെന്ന വീരവാദവുമായി പാക് പ്രധാനമന്ത്രി; ട്രംപിനെ പുകഴ്ത്തിയും ഷഹബാസ്

ഏഴ് ഇന്ത്യൻ യുദ്ധവിമാനങ്ങൾ തകർത്തെന്ന വീരവാദവുമായി പാക് പ്രധാനമന്ത്രി; ട്രംപിനെ പുകഴ്ത്തിയും ഷഹബാസ്

ജനീവ: ഈ വർഷമാദ്യം ഇന്ത്യയുമായി അതിർത്തിയിലുണ്ടായ സൈനിക സംഘർഷത്തിനിടെ ഏഴ് ഇന്ത്യൻ യുദ്ധവിമാനങ്ങളെ തകർത്തു എന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അവകാശപ്പെട്ടു. ഇന്ത്യൻ വിമാനങ്ങളെ നശിപ്പിച്ച പൈലറ്റുമാരെ ‘പ്രാപ്പിടിയന്മാർ’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഷെരീഫ് പാക് വ്യോമസേനയെ പ്രശംസിക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭയുടെ (യുഎൻ) പൊതുസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ വർഷം മേയിൽ, എന്റെ രാജ്യത്തിന് കിഴക്കൻ അതിർത്തിയിൽ നിന്ന് പ്രകോപനമില്ലാത്ത ആക്രമണം നേരിടേണ്ടിവന്നു. ഞങ്ങളുടെ പ്രതികരണം പ്രതിരോധത്തിന്റെ ഭാഗമായിരുന്നു. ഞങ്ങൾ അവരെ അപമാനിച്ച് തിരിച്ചയച്ചു’, ഷഹബാസ് ഷെരീഫ് പറഞ്ഞു.

അതേസമയം, അഞ്ച് ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ വെടിവെച്ചിട്ടതായി പാകിസ്താൻ നേരത്തെയും ആവർത്തിച്ച് അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ വാദങ്ങളെ പിന്തുണയ്ക്കുന്നതിന് പാകിസ്താൻ തെളിവുകളൊന്നും നൽകിയിട്ടില്ല. പാകിസ്താന്റെ ഈ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് ഇന്ത്യ തള്ളിക്കളയുകയും ചെയ്തിരുന്നു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ വെടിനിർത്തലിന് അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയുണ്ടായിരുന്നുവെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഐക്യരാഷ്ട്രസഭയിൽ അവകാശപ്പെട്ടു. ഈ വർഷം മേയിൽ കിഴക്കൻ അതിർത്തിയിലുണ്ടായ പ്രകോപനമില്ലാത്ത ആക്രമണങ്ങളെ സൈന്യം ചെറുത്തുതോൽപ്പിച്ചുവെന്നും, പാകിസ്ഥാൻ വിജയകരമായി പ്രതിരോധിച്ചുവെന്നും ഷെരീഫ് കൂട്ടിച്ചേർത്തു.

നേരത്തെ, ഈ വിഷയത്തിൽ വ്യത്യസ്ത നിലപാടുകളാണ് പാകിസ്ഥാൻ സ്വീകരിച്ചിരുന്നത്. പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദർ, ഇരുപക്ഷവും സ്വമേധയാ കൊണ്ടുവന്ന ധാരണയുടെ ഫലമായാണ് വെടിനിർത്തലുണ്ടായതെന്നും, ഇതിൽ ആരുടെയും മധ്യസ്ഥതയില്ലെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഷഹബാസ് ഷെരീഫിന്റെ പുതിയ പ്രസ്താവന ഈ നിലപാടിന് വിരുദ്ധമാണ്.

പ്രസിഡന്റ് ട്രംപിന്റെ സമാധാന സംരംഭങ്ങൾ ദക്ഷിണേഷ്യയിലെ യുദ്ധം ഒഴിവാക്കിയെന്നും, അദ്ദേഹത്തിന്റെ കൃത്യസമയത്തുള്ള ഇടപെടൽ ഒരു മഹാദുരന്തം ഒഴിവാക്കിയെന്നും ഷെരീഫ് പ്രസംഗത്തിൽ പറഞ്ഞു. ലോകമെമ്പാടും സമാധാനത്തിനായി ശ്രമിക്കുന്ന ട്രംപിനെ സമാധാന നോബേലിനായി ശുപാർശ ചെയ്യുമെന്നും, അദ്ദേഹമാണ് യഥാർത്ഥ സമാധാനത്തിന്റെ പ്രതിപുരുഷനെന്നും ഷെരീഫ് കൂട്ടിച്ചേർത്തു.

അതേസമയം, ഐക്യരാഷ്ട്രസഭയിൽ പ്രസംഗിക്കുന്നതിന് തൊട്ടുമുമ്പ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനോട് അതിർത്തി കടന്നുള്ള ഭീകരവാദത്തെക്കുറിച്ച് ചോദ്യങ്ങളുന്നയിച്ച് മാധ്യമങ്ങൾ. വെള്ളിയാഴ്ച ഐക്യരാഷ്ട്രസഭ ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രിയോട്, ‘അതിർത്തി കടന്നുള്ള ഭീകരവാദം നിങ്ങൾ എപ്പോഴാണ് നിർത്തുന്നത്?’ എന്ന് ഏഷ്യൻ ന്യൂസ് ഇന്റർനാഷണൽ പ്രതിനിധി ചോദിച്ചു. ഇതിന് മറുപടിയായി, ‘ഞങ്ങൾ അതിർത്തി കടന്നുള്ള ഭീകരവാദത്തെ പരാജയപ്പെടുത്തുകയാണ്. അവരെ ഞങ്ങൾ തോൽപ്പിക്കുന്നു,’ എന്ന് ഷെരീഫ് പ്രതികരിച്ചു. എന്നാൽ, ‘ഇന്ത്യ നിങ്ങളെ പരാജയപ്പെടുത്തുകയാണ്, പാകിസ്ഥാൻ പ്രധാനമന്ത്രി,’ എന്ന് മാധ്യമപ്രവർത്തകൻ വീണ്ടും ചോദിച്ചപ്പോൾ അദ്ദേഹം പ്രതികരിക്കാൻ കൂട്ടാക്കിയില്ല.

ട്രംപും ഷെരീഫും കൂടിക്കാഴ്ച നടത്തി

നേരത്തെ, പാകിസ്താൻ സൈനിക മേധാവി അസിം മുനീറിനൊപ്പം ഷെരീഫ് വൈറ്റ് ഹൗസിൽ വെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രാദേശിക സുരക്ഷ, ഭീകരവാദ വിരുദ്ധ സഹകരണം, മറ്റ് വിഷയങ്ങൾ എന്നിവ ചർച്ച ചെയ്തു. ആറ് വർഷത്തിനിടെ വൈറ്റ് ഹൗസ് സന്ദർശിക്കുന്ന ആദ്യത്തെ പാക് പ്രധാനമന്ത്രിയാണ് ഷെരീഫ്. ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കാനുള്ള ആത്മാർഥമായ ശ്രമങ്ങൾ നടത്തുകയാണ് ട്രംപ് എന്ന് ഷെരീഫ് പ്രശംസിച്ചു. പാകിസ്താനും ഇന്ത്യയും തമ്മിലുള്ള വെടിനിർത്തൽ സാധ്യമാക്കുന്നതിൽ ട്രംപിന്റെ ‘ധീരവും നിർണ്ണായകവുമായ’ നേതൃത്വമാണ് അവസരമൊരുക്കിയതെന്ന് ഷെരീഫ് പറഞ്ഞതായി പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യയുടെ മറുപടി

26 നിരപരാധികളുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി 2025 മേയ് 7ന് ഇന്ത്യ ആരംഭിച്ച സൈനിക നടപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ഇന്ത്യയുടെ പ്രതികരണം സാധാരണക്കാരെയും സൈനിക ലക്ഷ്യങ്ങളെയും ഒഴിവാക്കി ഭീകരകേന്ദ്രങ്ങളെ മാത്രം കേന്ദ്രീകരിച്ചുള്ളതായിരുന്നു. വെടിനിർത്തലിനായി പാകിസ്താന്റെ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) ഇന്ത്യൻ സൈനിക മേധാവിയുമായി ഫോൺ സംഭാഷണം നടത്തിയതിനെ തുടർന്നാണ് ഇന്ത്യ വെടിനിർത്തലിന് സമ്മതിച്ചത്.

അഞ്ച് ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ വെടിവെച്ചിട്ടതായി പാകിസ്താൻ നേരത്തെയും ആവർത്തിച്ച് അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ വാദങ്ങളെ പിന്തുണയ്ക്കുന്നതിന് പാകിസ്താൻ തെളിവുകളൊന്നും നൽകിയിട്ടില്ല. പാകിസ്താന്റെ ഈ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് ഇന്ത്യ തള്ളിക്കളയുകയും ചെയ്തിരുന്നു.

Pakistan PM claims heroism by shooting down Indian fighter jets; Shahbaz praises Trump

Share Email
Top