ബീജിംഗ്: പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ചൈനയുടെ രഹസ്യ സൈനീക കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി. കഴിഞ്ഞ ഞായറാഴ്ച്ചയാണ്ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോര്‍പ്പറേഷന്‍ ഓഫ് ചൈനയില്‍ (എവിഐസി) പാക്കിസ്ഥാന്‍ പ്രസിഡന്റ് എത്തിയത്. പാക്കിസ്ഥാന്‍ പ്രസിഡന്റ് ആദ്യമായാണ് ഈ കേന്ദ്രത്തില്‍ സന്ദര്‍ശനത്തിനായി എത്തിയത്. പാകിസ്താന്‍ മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
സംയുക്ത പ്രതിരോധ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ചൈനീസ് ഉന്നത നേതൃത്വവുമായി ഇദ്ദേഹം ചര്‍ച്ച നടത്തി. സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രതിരോധ രംഗത്തെ നിരവധി കരാറുകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തി. ഇന്ത്യ പാക്കിസ്ഥാനെതിരേ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാക്കിസ്ഥാനു മുമ്പ് നിരവധി ആയുധങ്ങള്‍ നഷ്ടമായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് സൈനീക ഉപകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാന്‍ വിവിധ നീക്കങ്ങള്‍ ആരംഭിച്ചത്. ഇതിനിടെയാണ് എവിഐസിയിലേക്ക് പാക് പ്രസിഡന്റ് എത്തുന്നത്.
പാക്ക് പ്രസിഡന്റിന് പുതിയ പോര്‍ വിമാനങ്ങളെക്കുറിച്ച് വിശദീകരണം നല്കി. ജെ10 പോര്‍വിമാനം, പാകിസ്താനുമായി ചേര്‍ന്ന് നിര്‍മിക്കുന്നജെഎഫ് 17തണ്ടര്‍, ജെ 20 സ്റ്റെല്‍ത്ത്, പോര്‍വിമാനങ്ങള്‍ എന്നിവയുടെ പുരോഗതി എന്നിവയെക്കുറിച്ച് എവിഐസി ഉദ്യോഗസ്ഥര്‍ പാക്ക് പ്രസിഡന്റിനു വിശദീകരിച്ചുകൊടുത്തു.
Pakistan President visits China’s secret military base