അതിർത്തിയിൽ സംഘർഷം ഉണ്ടാക്കാൻ പാക്കിസ്ഥാൻ ശ്രമമെന്ന് പഞ്ചാബ് പോലീസ് മേധാവി  

അതിർത്തിയിൽ സംഘർഷം ഉണ്ടാക്കാൻ പാക്കിസ്ഥാൻ ശ്രമമെന്ന് പഞ്ചാബ് പോലീസ് മേധാവി  

ലുധിയാന: അതിർത്തിയിൽ പ്രകോപനം ഉണ്ടാക്കാൻ പാക്കിസ്ഥാൻ മനപ്പൂർവ്വ ശ്രമങ്ങൾ ആരംഭിച്ചതായി  പഞ്ചാബ് പോലീസ് മേധാവി. ഐഎസ്ഐയുടെ നേതൃത്വത്തിലാണ് ഇത്തരത്തിൽ ഒരു നീക്കം നടത്തുന്നതെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. 

സംസ്ഥാനത്ത്  ഉത്സവകാലത്ത് ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അതിർത്തി മേഖലകളിൽ അതിശക്തമായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയതായി  അദ്ദേഹം അറിയിച്ചു.

അതിർത്തി ജില്ലകളിൽ ബിഎസ്എഫിന്റെ ഏഴ് കമ്പനിയെയും, മറ്റു ജില്ലകളിൽ സംസ്ഥാന സായുധ സേനയുടെ 50 കമ്പനിയെയും വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച ഡിജിപി, സ്ഥിതി അവലോകനം ചെയ്തു.

ഭീകരവിരുദ്ധ തന്ത്രങ്ങൾ, സംഘടിത കുറ്റകൃത്യ ശൃംഖലകളെ തടയൽ, ക്രമസമാധാന വെല്ലുവിളികൾ തുടങ്ങിയ കാര്യങ്ങൾ യോഗം ചർച്ച ചെയ്തു. സംഘടിത കുറ്റകൃത്യങ്ങൾ രഹസ്യമായി റിപ്പോർട്ട് ചെയ്യുന്നതിനായി പഞ്ചാബ് പോലീസ് 1800-330-1100 എന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈൻ ആരംഭിച്ചു.

മയക്കുമരുന്നിനെതിരെ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തുന്നതായി ഡിജിപി അറിയിച്ചു. 20,469 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 31,252 പേരെ അറസ്റ്റ് ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി. 

Pakistan trying to create tension on border: Punjab Police Chief

Share Email
More Articles
Top