ഇസ്‌ളാമാബാദ്: പാക്ക് പിന്തുണയോടെ ഭീകരര്‍ പഹല്‍ഗാമില്‍ ഇന്ത്യന്‍ വിനോദസഞ്ചാരികളെ ക്രൂരമായി കൊലപ്പെടുത്തിയതിനു പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ സൈന്യം പാക്ക് മണ്ണില്‍ താണ്ഡവമാടിയ സംഭവത്തെ ലഘൂകരിച്ചും പാക്കിസ്ഥാന്‍ വിജയം നേടിയെന്നും കാട്ടി പാക്കിസ്ഥാനിലെ വിദ്യാര്‍ഥികള്‍ക്ക് പാഠഭാഗം. ഇരു രാജ്യങ്ങളും തമ്മില്‍ നാലുദിവസം ഉണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ച് പാക്കിസ്ഥാനിലെ കുട്ടികള്‍ക്ക് തെറ്റായ വിവരങ്ങളാണ് പാഠഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചരിത്രം മാറ്റിയെഴുതാനുള്ള നീക്കത്തില്‍ പാകിസ്ഥാന്‍ തങ്ങളുടെ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ചെറു യുദ്ധത്തിന്റെ ഒരു വികലമായ പതിപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയാണ് ആക്രമണത്തിനു പ്രേരണ നല്കിയതെന്നും പാകിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ വ്യോമതാവളങ്ങള്‍ നശിപ്പിച്ചുവെന്നും പാക്കിസ്ഥാന്‍ യുദ്ധത്തില്‍ വിജയിച്ചെന്നും പാഠഭാഗത്ത് പറയുന്നു. പഹല്‍ഗാം ആക്രമണത്തില്‍ പാക്കിസ്ഥാനു പങ്കുണ്ടെന്നത് വ്യാജമായ ആരോപണമായിരുന്നുവെന്നാണ് പാഠപുസ്തകം പറയുന്നത്.
പാകിസ്ഥാന്‍ സായുധ സേന ഇന്ത്യന്‍ അധിനിവേശ കശ്മീരിലെ നിരവധി ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ നശിപ്പിച്ചതായും പാഠഭാഗത്ത് പറയുന്നു. എന്നാല്‍ യാതാര്‍ഥ്യം മറിച്ചായിരുന്നു.പാക്കിസ്്ഥാന്‍ ഇന്ത്യയിലേക്ക് ഡ്രോണ്‍ ആക്രമണം നടത്തയതിന് ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ ലാഹോറിലെ പാകിസ്ഥാന്റെ എച്ച്ക്യു-9 വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യ തുടച്ചുനീക്കുകയും സിയാല്‍കോട്ടിലും ഇസ്ലാമാബാദിലും വന്‍ ആക്രമണം നടത്തുകയും ചെയ്തു.
ഇന്ത്യന്‍ വ്യോമതാവളങ്ങള്‍ ഉള്‍പ്പെടെ 26 തന്ത്രപ്രധാന സ്ഥലങ്ങള്‍ പാകിസ്ഥാന്‍ വ്യോമസേന ലക്ഷ്യം വച്ചു, അതിന്റെ നിരവധി പ്രധാന സ്ഥാപനങ്ങള്‍ നശിപ്പിച്ചുവെന്നുമാണ് പാഠപുസ്തകത്തില്‍ പറയുന്ന മറ്റൊരു കാര്യം. എന്നാല്‍ ഇന്ത്യന്‍ വ്യോമ താവളത്തിനു നേരെ വന്ന ഡ്രോണുകള്‍ നിലത്തു പതിക്കുന്നതിനു മുമ്പേ തകര്‍ത്ത ഇന്ത്യന്‍ സൈന്യം. മുരിദ്, നൂര്‍ ഖാന്‍, റഫീഖി, സര്‍ഗോധ, ചക്ലാല, റഹിം യാര്‍ ഖാന്‍ തുടങ്ങിയ പാക്ക് വ്യോമതാവളങ്ങളില്‍ വന്‍ ആക്രമണം നടത്തി. കൂടാതെ പാകിസ്ഥാന്‍ സൈന്യത്തിന്റെ ആസ്ഥാനമായ റാവല്‍പിണ്ടിയിലും ആക്രമണം നടത്തി. ഇക്കാര്യങ്ങള്‍ ഇന്ത്യന്‍ സേന പത്രസമ്മേളനത്തില്‍ വ്യക്തമായി കാട്ടിക്കൊടുക്കുകയും ചെയ്തതാണ്.
കനത്ത നഷ്ടങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് ഇന്ത്യ സമാധാത്തിനായി യാചിക്കുകയായിരുന്നുവെന്നാണ് പാഠപുസ്‌കതത്തിലെ മറ്റൊരു വാചകം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ക്ക് ശേഷം, പാകിസ്ഥാന്‍ വെടിനിര്‍ത്തലിന് സമ്മതിച്ചവെന്നും കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ യാതാര്‍ഥ്യം മറിച്ചാണ്. യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് ആഹ്വാനം ചെയ്തപ്പോള്‍ പ്രധാനമന്ത്രി പറഞ്ഞത് മധ്യസ്ഥതയ്ക്ക് ഇന്ത്യക്ക് താതാപര്യമില്ലെന്നും പാകിസ്ഥാന്‍ വെടി നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യ കൂടുതല്‍ പ്രഹരം സമ്മാനിക്കുമെന്നുമായിരുന്നു.
വസ്തുതകള്‍ക്ക് നിരക്കാത്ത വ്യാജ പ്രചാരണങ്ങളുടെ കുത്തൊഴുക്കുമായാണ് കുട്ടികള്‍ക്കുള്ള പുതിയ പാഠഭാഗം പാക്കിസ്ഥാന്‍ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.
Pakistani children are taught lies about the war with India











