ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഇന്ന് വൈറ്റ ഹൗസില്‍ കൂടിക്കാഴ്ച നടത്തും. യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കാനെത്തിയ ഷരീഫ് ഇപ്പോള്‍ ന്യൂയോര്‍ക്കിലുണ്ട്. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയും യുഎസ് പ്രസിഡന്റും വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തുന്നത്.
ഇതിനു മുമ്പ് ഇമ്രാന്‍ ഖാനാണ് 2019 ല്‍ വൈറ്റ് ഹൗസിലെത്തിയത്. ജോ ബൈഡന്‍ പാക്കിസ്ഥാനെ അവഗണിക്കുന്ന നയമാണു സ്വീകരിച്ചിരുന്നത്. പാക്കിസ്ഥാനും അമേരിക്കയും തമ്മില്‍ വ്യാപാക കരാര്‍ ഒപ്പു വെച്ചതിനു ശേഷം ആദ്യമായാണ് ഇരു രാഷ്ട്ര തലവന്‍മാരും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ഊഷ്മളമാകുന്ന പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കുന്ന നീക്കമാണ് അമേരിക്ക ഇപ്പോള്‍ നടത്തുന്നത്.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാലഘട്ടത്തില്‍ ടെലിഫോണില്‍പ്പോലും പാക് പ്രധാനമന്ത്രിമാരുമായി ചര്‍ച്ചയ്ക്ക് ബൈഡന്‍ തയാറായിരുന്നില്ല. ഡോണള്‍ഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയ തോടെ അമേരിക്ക- പാക്കിസ്ഥാന്‍ ബന്ധം ഊഷ്മളമായി.
Pakistani Prime Minister to meet US President today













