ഇസ്ലാമാബാദ്: ഇന്ത്യ- പാക്ക് സംഘര്‍ഷമുണ്ടായാല്‍ സൗദി അറേബ്യയുടെ പിന്തുണ പാക്കിസ്ഥാനായിരിക്കുമെന്നു പാക്ക് പ്രിതോധമന്ത്രി ഖ്വാജാ ആസിഫ്. ജിയോ ടെലിലിഷനു നല്കിയ അഭിമുഖത്തിലാണ് പ്രതിരോധമന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചത്.
സൗദിക്കു നേരേയോപാക്കിസ്ഥാനു നേരെയോ ഏതെങ്കിലും ഒറു രാജ്യത്തിന്റ ഭാഗത്തു നിന്നും ആക്രമണമുണ്ടായാല്‍ ഇരു രാജ്യങ്ങളും ഒരുമിച്ചായിരിക്കും അതിനെ നേരിടുക. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി സൗദി സന്ദര്‍ശനം നടത്തിയതു സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് പ്രതിരോധ മന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചത്. സൗദിയും പാക്കിസ്ഥാനും തമ്മിലുളള കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. വിശദാംശങ്ങളെക്കുറിച്ച് മന്ത്രിയും പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല.
Pakistan's Defense Minister says Saudi Arabia will support Pakistan in case of India-Pakistan conflict