സഹയാത്രികയുടെ അഞ്ചു പവന്റെ സ്വര്‍ണമാല അടിച്ചുമാറ്റി പഞ്ചായത്ത് പ്രസിഡന്റ്

സഹയാത്രികയുടെ അഞ്ചു പവന്റെ സ്വര്‍ണമാല അടിച്ചുമാറ്റി പഞ്ചായത്ത് പ്രസിഡന്റ്

ചെന്നൈ:വനിതാ പഞ്ചായത്ത് പ്രസിഡന്റ് ബസില്‍ സഞ്ചരിക്കവെ സഹയാത്രികയുടെ അഞ്ചു പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാല അപഹരിച്ചു. തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് സംഭവം. ഭരണകക്ഷിയായ ഡിഎംകെയുടെ വനിതാ വിഭാഗം നേതാവും തിരുപ്പൂര്‍ നരിയമ്പെട്ട് പഞ്ചായത്ത് പ്രസിഡന്റുമായ ഭാരതിയെയാണ് മോഷണത്തില്‍ ചെന്നൈ കോയമ്പേട് പോലീസ്അറസ്റ്റ് ചെയ്തത്.

വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു വീട്ടിലേക്കു മടങ്ങുകയായിരുന്ന നേര്‍ക്കുണ്ടം സ്വദേശി വരലക്ഷിയുടെഅഞ്ചു പവന്‍ തൂക്കമുള്ള മാലയാണു ഭാരതി തട്ടിയെടുത്തത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണഅ ഭാരതിയാണു മാല മോഷ്ടിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

കോയമ്പേട് ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയ വരലക്ഷ്മി തന്റെ ബാഗ് പരിശോധിച്ചപ്പോളാണ് കൈവശമുണ്ടായിരുന്ന അഞ്ച് പവന്‍ സ്വര്‍ണ്ണ മാല നഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വരലക്ഷ്മിയുടെ ബാഗില്‍ നിന്ന് ഒരു സ്ത്രീ മാല മോഷ്ടിക്കുന്നതായി കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് നരിയമ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിലേക്ക് അന്വേഷണം എത്തിച്ചേര്‍ന്നത്. തിരുപ്പത്തൂര്‍, വെല്ലൂര്‍, അമ്പൂര്‍ എന്നിവിടങ്ങളില്‍ നിലവില്‍ ഭാരതിക്കെതിരെ കേസുകളുണ്ട്.്അറസ്റ്റിലായ ഭാരതിയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Panchayat president snatches away five-pawan gold necklace from fellow traveler

Share Email
Top