സെന്റ് ജോണ്‍സ് തിയോളജിക്കല്‍ സെമിനാരിയുടെ ഉദ്ഘാടനം പാത്രിയാര്‍ക്കീസ് ബാവ നിര്‍വഹിച്ചു

സെന്റ് ജോണ്‍സ് തിയോളജിക്കല്‍ സെമിനാരിയുടെ ഉദ്ഘാടനം പാത്രിയാര്‍ക്കീസ് ബാവ നിര്‍വഹിച്ചു

ന്യൂജേഴ്‌സി : ന്യൂജേഴ്‌സിയിലുള്ള പരാമസില്‍ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ മാര്‍ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയാര്‍ക്കീസ് ബാവ സെന്റ് ജോണ്‍സ് തിയോളജിക്കല്‍ സെമിനാരിയുടെ ഉദ്ഘാടന നിര്‍വഹിച്ചു. ഇത് അമേരിക്കന്‍ ഭദ്രാസന സുറിയാനി സഭ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ലായി മാറി.

പാത്രിയാര്‍ക്കല്‍ കേന്ദ്രവും ഭദ്രാസന തലസ്ഥാനവുമായ മോര്‍ അപ്രേം സെന്ററില്‍ വെച്ചാണ് ഈ സെമിനാരിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്.പതിറ്റാണ്ടുകളായുള്ള വൈദികരുടെയും വിശ്വാസികളുടെയും പ്രാര്‍ഥനയുടെ ഫലമായിട്ടാണ് ഈ സംരംഭത്തിന്റെ സാക്ഷാത്കാരം. സെമിനാരിയുടെ പ്രസിഡന്റും ചെയര്‍മാനും നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത എല്‍ദോ മോര്‍ തീത്തോസാണ്.

വൈസ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ് മാര്‍ ദീവന്നാസിയോസ് കാവാക്കും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റവ ഡോ. ജെറി ജേക്കബും ആണ്.ചീഫ് അക്കാദമിക് ഓഫീസര്‍ ഡോക്ടര്‍ ജേക്കബ് ജോസഫും സെമിനാരി ഡയറക്ടറായി മാത്യു ഇഡിച്ചാണ്ടി ആലപ്പുറത്തിനേയും പാത്രിയാര്‍ക്കീസ് ബാവ നിയോഗിച്ചു.

Patriarch Bava inaugurated St. John’s Theological Seminary

Share Email
LATEST
Top