കുര്യൻ ഫിലിപ്പ് (നാഷണൽ മീഡിയ കോർഡിനേറ്റർ)
ചിക്കാഗോ: അടുത്തവർഷം ജൂലൈ ആദ്യവാരം ചിക്കാഗോയിൽ നടക്കുന്ന നാല്പതാമത് പെന്തക്കോസ്റ്റൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളയ്റ്റ്സ്ന്റെ ( പിസിനാക് )രജിസ്ട്രേഷൻ ഉദ്ഘാടനം സെപ്റ്റംബർ 20 ശനിയാഴ്ച ഐ പി സി ഹെബ്‌റോൻ സഭയിൽ വെച്ച് നടക്കുമെന്ന് നാഷണൽ കൺവീനർ റവ ജോർജ് കെ സ്റ്റീഫൻസൺ, സെക്രട്ടറി സാം മാത്യു, ട്രഷറാർ പ്രസാദ് ജോർജ് സിപിഎ എന്നിവർ അറിയിച്ചു.
വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന സമ്മേളനത്തിൽ നാഷണൽ ഭാരവാഹികൾ കോൺഫറൻസിന്റെ പ്രവർത്തന പുരോഗതികൾ അറിയിക്കും. രജിസ്ട്രേഷൻ ഉദ്ഘാടനം പാസ്റ്റർ പിസി മാമൻ നിർവഹിക്കും. ദേശീയ കമ്മിറ്റി അംഗമായ ഷെറി കെ ജോർജിന്റെ നേതൃത്വതിൽ രജിസ്ട്രേഷൻ ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. ജോൺ വർഗീസ്, ബാബു മാത്യു എന്നിവരാണ് ലോക്കൽ കോർഡിനേറ്റേഴ്സ്. ഡോ വിൽസൺ എബ്രഹാം, പാസ്റ്റർ സാംസൻ സാബു എന്നിവർ യോഗത്തിന് നേതൃത്വം നൽകും.
2026 ജൂലൈ രണ്ടു മുതൽ അഞ്ചു വരെ ഷാബർഗ് കൺവെൻഷൻ സെന്ററിലാണ് നാല്പതാമത്തെ പിസിനാക്കിന് വേദി ഒരുങ്ങുന്നത്. പ്രാഥമിക ക്രമീകരണങ്ങൾ പുരോഗമിക്കുന്നതായി ലോക്കൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡോ ടൈറ്റസ് ഇപ്പൻ,പാസ്റ്റർ ജിജു ഉമ്മൻ, ഡോ ബിജു ചെറിയാൻ, ജോൺ മത്തായി, കെ ഒ ജോസ് സിപിഐ, വർഗീസ് സാമുവൽ എന്നിവർ അറിയിച്ചു.
ഇംഗ്ലീഷ് സെഷന് ഡോക്ടർ ജോനാഥൻ ജോർജിന്റെ നേതൃത്വത്തിലും ലേഡീസ് സെഷന് ജീന വിൽസന്റെ നേതൃത്വത്തിലും വിപുലമായ കമ്മറ്റികൾ നേതൃത്വം നൽകുന്നു. മാസത്തിലെ രണ്ടാം ചൊവ്വാഴ്ച വൈകിട്ട് 7 ന് അന്തർദേശീയ പ്രയർ ലൈനും ആദ്യ ബുധനാഴ്ച വൈകിട്ട് 7 മണിക്ക് ലേഡീസ് പ്രയർ ലൈനും കോൺഫറൻസിന്റെ അനുഗ്രഹത്തിനായി പ്രത്യേക പ്രാർത്ഥന നടത്തി വരുന്നു. പാസ്റ്റർ പി വി മാമനാണ് നാഷണൽ പ്രയർ കൺവീനർ.
ഇത് നാലാം തവണയാണ് പിസിനാക്കിന് ചിക്കാഗോ ആതിഥേയത്വം നൽകുന്നത്. അയ്യായിരത്തിലധികം വിശ്വാസികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന സമ്മേളനത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തുന്നത്.
പിസിനാക് ചിക്കാഗോ രജിസ്ട്രേഷൻ കിക്ക് ഓഫ് സെപ്റ്റംബർ 20ന്
PCNAK Chicago Registration Kicks Off on the 20th