മഞ്ഞ് ഉരുകുന്നു, ‘മൈ ഫ്രണ്ട് ‘ ട്രംപിൻ്റെ പ്രശംസയ്ക്ക് നന്ദി പറഞ്ഞു മോദി, ഇന്ത്യ-യുഎസ് ബന്ധം സാധാരണ നിലയിലേക്ക്?

മഞ്ഞ് ഉരുകുന്നു, ‘മൈ ഫ്രണ്ട് ‘ ട്രംപിൻ്റെ പ്രശംസയ്ക്ക് നന്ദി പറഞ്ഞു  മോദി, ഇന്ത്യ-യുഎസ് ബന്ധം സാധാരണ നിലയിലേക്ക്?

ഡൽഹി: താരിഫ് വർധനവിനെ തുടർന്ന് വഷളായ ഇന്ത്യ-യുഎസ് ബന്ധം സാധാരണ നിലയിലേക്ക് മടങ്ങുന്നതിൻ്റെ സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും പരസ്പരം പ്രശംസിച്ചു സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെച്ചു.

ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുമെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ആദ്യ പ്രസ്താവനയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ മറുപടി നൽകി. ട്രംപിന്റെ വികാരങ്ങളെയും യുഎസുമായുള്ള ബന്ധത്തെക്കുറിച്ച് നടത്തിയ നല്ല വിലയിരുത്തലിനെയും പൂർണ്ണമായി അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതായി മോദി ‘എക്സി’ൽ കുറിച്ചു.

ട്രംപിൻ്റെ നല്ല വാക്കുകൾക്കും ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ക്രിയാത്മക വിലയിരുത്തലിനും മോദി നന്ദി അറിയിച്ചു. “ട്രംപിൻ്റെ നല്ല വാക്കുകളെയും നമ്മുടെ ബന്ധത്തെക്കുറിച്ചുള്ള ക്രിയാത്മക വിലയിരുത്തലിനെയും അഭിനന്ദിക്കുന്നു. ഇന്ത്യയും യുഎസും തമ്മിൽ വളരെ ക്രിയാത്മകവും സുസ്ഥിരമായ കാഴ്ചപ്പാടുള്ളതുമായ സമഗ്രവും ആഗോളവുമായ തന്ത്രപരമായ പങ്കാളിത്തമുണ്ട്,” മോദി കുറിച്ചു.

നേരത്തെ, റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച ട്രംപ്, ഇന്നലെയാണ് അയഞ്ഞത്. പ്രധാനമന്ത്രി മോദിയെ “ഒരു മികച്ച പ്രധാനമന്ത്രി” എന്ന് വിശേഷിപ്പിക്കുകയും ഇന്ത്യയുമായി അമേരിക്കയ്ക്ക് “പ്രത്യേക ബന്ധം” ഉണ്ടെന്നും ട്രമ്പ് ഇന്നലെ പറഞ്ഞൂ. മോദിയും ട്രംപും തമ്മിലുള്ള പരസ്പര പ്രശംസ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങൾ മെച്ചപ്പെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Share Email
Top