കെജെ ഷൈനിനെതിരായ അധിക്ഷേപ പ്രചാരണത്തിൽ പൊലീസ് നടപടി; കെഎം ഷാജഹാനെ അറസ്റ്റ് ചെയ്തു

കെജെ ഷൈനിനെതിരായ അധിക്ഷേപ പ്രചാരണത്തിൽ പൊലീസ് നടപടി; കെഎം ഷാജഹാനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: സി പി എം നേതാവ് കെ ജെ ഷൈനിനെതിരായ അധിക്ഷേപ പ്രചാരണത്തില്‍ മാധ്യമ പ്രവർത്തകനും യുട്യൂബറുമായ കെ എം ഷാജഹാനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആക്കുളത്തെ വീട്ടില്‍ നിന്നാണ് ഷാജഹാനെ അറസ്റ്റ് ചെയ്തത്. എറണാകുളം റൂറൽ പോലീസാണ് തിരുവനന്തപുരത്തെത്തി അറസ്റ്റ് ചെയ്തത്. ഷാജഹാനുമായി സൈബര്‍ പോലീസ് കൊച്ചിയിലേക്കു തിരിച്ചിട്ടുണ്ട്. വൈദ്യപരിശോധനയടക്കമുള്ള നടപടികള്‍ കൊച്ചിയിലാണ് നടക്കുക.

സമൂഹമാധ്യമങ്ങളിലൂടെ കെ.ജെ. ഷൈനെതിരെ അപകീർത്തികരമായ പോസ്റ്റുകൾ പങ്കുവെച്ചെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഈ കേസിൽ നേരത്തെ കെ.എം. ഷാജഹാനെ എറണാകുളത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. എന്നാൽ, അന്വേഷണത്തിൽ നിർണായകമായ ചില തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് ഇപ്പോൾ അറസ്റ്റ് ചെയ്തതെന്നാണ് സൂചന.

Share Email
LATEST
More Articles
Top