പോലീസിന്റെ മൂന്നാം മുറ: സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും

പോലീസിന്റെ മൂന്നാം മുറ: സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: പോലീസിനെതിരേ വ്യാപകമായി പരാചികള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പോലീസിന്റെ മര്‍ദനം നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യും. പ്രതിപക്ഷം നല്കിയ നോട്ടീസ് അംഗീകരിച്ച് മുഖ്യമന്ത്രി വിഷയം ചര്‍ച്ച ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഈ സഭാ സമ്മേളനത്തില്‍ ആദ്യമായി കൊണ്ടുവന്ന അടിയന്തിര പ്രമേയം ഇതോടെ ചര്‍ച്ചയ്‌ക്കെടുക്കുന്ന സ്ഥിതിയാണ്.

ഉച്ചയ്ക്ക് 12 മുതല്‍ രണ്ടു മണിക്കൂറാണ് വിഷയം നിയമസഭയില്‍ ചര്‍ച്ചയാവുന്നത്. നിരവധി പോലീസ് മര്‍ദ്ദനവാര്‍ത്തകളാണ് ഓരോദിവസവും പുറത്തുവരുന്നത്. ഈ സാഹചര്യത്തില്‍ വിഷയത്തിന് ഏറെ പ്രധാന്യമുണ്ട. ലോക്കപ്പ് മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏറെ പ്രതി ദൃശ്യ മാധ്യമങ്ങള്‍ ഒരുപാട് ചര്‍ച്ച ചെയ്തതാണെന്നും അതുകൊണ്ട് നമുക്കും ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിക്കുകയായിരുന്നു.

Police’s third wave: House to be adjourned for discussion

Share Email
LATEST
More Articles
Top