വത്തിക്കാന്‍ : ലോകസമാധാനത്തിനായി വിശ്വാസ സമൂഹം ജപമാല ചൊല്ലാന്‍ ആഹ്വാനം ചെയ്ത് ലെയോ പതിനാലാമന്‍ മാര്‍പാപ്പ. സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ വിശ്വാസികളുമായി നടത്തിയ പ്രതിവാക കൂടിക്കാഴ്ച്ചയിലായിരുന്നു മാര്‍പാപ്പയുടെ ഈ ആഹ്വാനം.
ഒക്ടോബര്‍ മാസത്തില്‍ എല്ലാ ദിവസവും ജപമാല ചൊല്ലുന്നതില്‍ എല്ലാ വിശ്വാസികളും പങ്കുചേരാന്‍ ഉത്‌ബോധിപ്പിച്ച മാര്‍പാപ്പ സമാധാനം എന്ന ദൈവദാനത്തിനായി ലോകമെങ്ങുമുള്ള കത്തോലിക്കാ വിശ്വാസികളോട് ആഹ്വാനം ചെയ്തു. മരിയന്‍ ജൂബിലിയുടെ ഭാഗമായി ഒക്ടോബര്‍ 11 ന് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പ്രത്യേക ജപമാല പ്രാര്‍ഥനയും മാര്‍പാപ്പ പ്രഖ്യാപിച്ചു.
”അടുത്ത മാസത്തിലെ എല്ലാ ദിവസവും വ്യക്തിപരമായും കുടുംബത്തിലും സമൂഹത്തിലും സമാധാനത്തിനായി ജപമാല ചൊല്ലാന്‍ ഞാന്‍ എല്ലാവരെയും ക്ഷണിക്കുന്നതായി പറഞ്ഞ മാര്‍പാപ്പ അടുത്തമാസം എല്ലാദിവസവും വൈകുന്നേരം ഏഴിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ജപമാല ചൊല്ലാന്‍ വത്തിക്കാന്‍ ജീവനക്കാരെയും ക്ഷണിച്ചു.
2025 പ്രത്യാശയുടെ ജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായി ഒക്ടോബര്‍ 11, 12 തീയതികളില്‍ മരിയന്‍ ആത്മീയതയുടെ ജൂബിലി ആഘോഷം വത്തിക്കാനില്‍ നടക്കും. ഇതിന്റെ ഭാഗമായി ഫാത്തിമ മാതാവിന്റെ യഥാര്‍ഥ തിരുസ്വരൂപം പോര്‍ച്ചുഗലിലെ ഫാത്തിമയില്‍നിന്ന് എത്തിച്ച് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പ്രതിഷ്ഠിക്കും. ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് 12ന് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ മാര്‍പാപ്പാ മുഖ്യ കാര്‍മികത്വം വഹിക്കും.
Pope calls for reciting the rosary for world peace.













