ദൈവസഹായം പിള്ളയെ അല്മായരുടെ മധ്യസ്ഥനായി  മാർപാപ്പ പ്രഖ്യാപിച്ചു

ദൈവസഹായം പിള്ളയെ അല്മായരുടെ മധ്യസ്ഥനായി  മാർപാപ്പ പ്രഖ്യാപിച്ചു

വത്തിക്കാൻ :ദൈവസഹായം പിള്ളയെ അല്മായരുടെ മധ്യസ്ഥനായി ലെയോ പതിനാലാമൻ മാർപാപ്പ പ്രഖ്യാപിച്ചു. ക്രിസ്‌തുവിലുള്ള വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ദൈവസഹായം പിള്ളയെ ഭാരതത്തിലെ അല്മായരുടെ മധ്യസ്ഥനായാണ്  പ്രഖ്യാപിച്ചത്.

 ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയായ കോൺഫറൻസ് ഓഫ് കാ ത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ (സിസി ബിഐ) സമർപ്പിച്ച നിവേദനത്തെത്തുടർ ന്നാണ് ദൈവാരാധനയ്ക്കും കൂദാശകൾ ക്കുംവേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്റ റി മാർപാപ്പയുടെ അംഗീകാരത്തോടെ തീ രുമാനം പ്രഖ്യാപിച്ചത്. അടുത്ത മാസം 15ന് വാരണാസിയിലെ സെൻ്റ് മേരീസ് ക ത്തീഡ്രലിൽ നടക്കുന്ന വിശുദ്ധ കുർബാ നമധ്യേ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടക്കും.

എല്ലാ രൂപതകളിലും ഇടവകകളിലും ഈ ചരിത്രനിമിഷം ആഘോഷിക്കാനും രാജ്യ ത്തുടനീളം വിശുദ്ധ ദേവസഹായം പിള്ള യോടുള്ള വണക്കവും മധ്യസ്ഥസഹായ വും പ്രോത്സാഹിപ്പിക്കാനും സിസിബി ഐ പ്രസിഡന്റ് കർദിനാൾ ഫിലിപ്പ് നേരി ഫെറാവോ ആഹ്വാനം ചെയ്തു.

ദേവസഹായം പിള്ളയെ രക്തസാക്ഷിപദ വിയിലേക്ക് ഉയർത്താനുള്ള നടപടികൾ ക്ക് 2012ൽ ബെനഡിക്‌ട് പതിനാറാമൻ മാ ർപാപ്പയുടെ അംഗീകാരം ലഭിച്ചു. 2012 ഡി സംബർ രണ്ടിന് അദ്ദേഹത്തെ വാഴ്ത്തപ്പെ ട്ടവനായി പ്രഖ്യാപിച്ചു. 2022 മേയ് 15ന് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ പദവിയി ലേക്ക് ഉയർത്തി.

Pope declares daivasahayam  Pillai as the intercessor of the laity

Share Email
Top