വത്തിക്കാന്‍ സിറ്റി: തന്റെ പ്രധാന ദൗത്യം വിശ്വാസ പ്രഘോഷണവും സുവിശേഷം പങ്കുവെയ്ക്കലുമെന്നു ലെയോ പിതനാലാമന്‍ മാര്‍പാപ്പ. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി അവരോധിക്കപ്പെട്ട ശേഷം ആദ്യമായി നടത്തിയ ഒരു ഔപചാരിക അഭിമുഖത്തിലാണ് മാര്‍പാപ്പ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
ലോകത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുകയെന്നത് എന്റെ പ്രധാന കര്‍ത്തവ്യമായി കാണുന്നില്ല.. സഭയ്ക്ക് ഒരു ശബ്ദമുണ്ടെന്ന് ഞാന്‍ കരുതുന്നു. പ്രസംഗിക്കപ്പെടേണ്ടതും ഉച്ചത്തില്‍ സംസാരിക്കേണ്ടതും സുവിശേഷത്തിന്റെ സന്ദേശമാണെന്നും മാര്‍പാപ്പ പറഞ്ഞു. എല്‍ജി ബിടി വിഷയം, വനിതാ ഡീക്കന്മാരുടെ സാധ്യത, സിനഡാലിറ്റി, പരമ്പരാഗത ലത്തീന്‍ കുര്‍ബാന എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ മാര്‍പാപ്പ അഭിപ്രായം പറഞ്ഞു.
ലൈംഗികതയെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സഭ പഠിപ്പിക്കുന്ന ഇപ്പോഴത്തെ രീതിയില്‍ മാറ്റം വരുത്താനുള്ള സാധ്യതയില്ലെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. കുടുംബമെന്നതു വിവാഹമെന്ന കൂദാശയില്‍ പുരുഷനും സ്ത്രീയും അനുഗ്രഹിക്കപ്പെട്ടുള്ള സമര്‍പ്പണമാണെന്നും ലെയോ മാര്‍പാപ്പ പറഞ്ഞു.
Pope Leo XIV says the main mission is to proclaim the faith and share the Gospel













