2300 കോടിയുടെ പദ്ധതികള്‍ ജന്മദിനത്തില്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

2300 കോടിയുടെ പദ്ധതികള്‍ ജന്മദിനത്തില്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: തന്റെ 75-ാം ജന്മദിനത്തില്‍ ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.  ഇന്ന് 23,000 കോടിയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. പിറന്നാള്‍ ദിനമായ ഇന്ന് മധ്യപ്രദേശിലെ ഥാറിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍ നടന്നത്. വിവിധ നേതാക്കള്‍ക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്ത മോദി വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു.

പ്രധാനമന്ത്രി മാതൃവന്ദന യോജനയുടെ ഭാഗമായി പത്ത് ലക്ഷം വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിക്കുന്ന പദ്ധതി, ഗര്‍ഭിണികളുടെയും കുട്ടികളുടെയും ആരോഗ്യം സംബന്ധിച്ച ബോധവത്കരണത്തിനായുള്ള സുമന്‍ ശക്തി എന്നീ പദ്ധതികളും മോദി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തില്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യക്കായി മികച്ച സേവനം അനുഷ്ഠിച്ച സൈനീകരേയും മോദി അഭിനന്ദിച്ചു.

ജയ്‌ഷേ മുഹമ്മദ് ഭീകരന്റെ വീട് തകര്‍ത്തതും പരാമര്‍ശിച്ച മോദി ഭീകര സംഘം തന്നെ ഇന്ത്യന്‍ സൈന്യത്തിന്റെ നടപടി സ്ഥിരീകരിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു. ശത്രുരാജ്യം ആണവായുധം ഉയര്‍ത്തിയുള്ള ഭീഷണി വിലപ്പോയില്ല, രാജ്യം ഭയന്നില്ലെന്നും മോദി പറഞ്ഞു.

Prime Minister Narendra Modi announces projects worth Rs 2300 crore on his birthday

Share Email
Top