ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകുന്നേരം അഞ്ചിനാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. ഇന്ന് നിര്‍ണായക പ്രഖ്യാപനങ്ങള്‍ എന്തെങ്കിലും ഉണ്ടാവുമോ എന്നാണ് രാജ്യം ഉറ്റു നോക്കുന്നത്.
ഇന്ത്യ-അമേരിക്ക വ്യാപാര തര്‍ക്കം ഉള്‍പ്പെടെയുള്ളവ നിലനില്ക്കുന്ന ഈ സാഹചര്യത്തിലെ പ്രധാനമന്ത്രിയുടെ രാജ്യത്തോടുള്ള അഭിസംബോധനയെ ഏറെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കുന്ന പശ്ചാത്തലത്തലത്തില്‍ പ്രധാനമന്ത്രി ഇക്കാര്യങ്ങളില്‍ എന്തെങ്കിലും പ്രതികരണം നടത്തുമോ എന്നതും ശ്രദ്ധേയമാണ്.
Prime Minister Narendra Modi will address the nation in the evening.