swayamvara
pulimoottil

ട്രെയിനിൽ വെച്ച് ഹൃദയാഘാതം,കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

ട്രെയിനിൽ വെച്ച് ഹൃദയാഘാതം,കേരള കോൺഗ്രസ്  നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പ്രിൻസ് ലൂക്കോസ് (53) അന്തരിച്ചു. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽ പോയി മടങ്ങിവരുന്നതിനിടെ ട്രെയിനിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു അന്ത്യം.

ഇന്ന് പുലർച്ചെ 3.30-ഓടെ ട്രെയിൻ തെങ്കാശിക്ക് സമീപം എത്തിയപ്പോഴാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ തെങ്കാശിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിങ്കളാഴ്ച രാവിലെ കോട്ടയം തെള്ളകത്തെ കാരിത്താസ് ആശുപത്രിയിൽ എത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

കോട്ടയം പെരുമ്പായിക്കാട് സ്വദേശിയായ പ്രിൻസ് ലൂക്കോസ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാര സമിതി അംഗമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. യൂത്ത് ഫ്രണ്ട്, കെഎസ്സി എന്നീ സംഘടനകളുടെ സംസ്ഥാന അധ്യക്ഷനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാളായ ഒ.വി. ലൂക്കോസിന്റെ മകനാണ്. കോട്ടയം ബാറിലെ അഭിഭാഷകൻ കൂടിയാണ്.

Share Email
LATEST excelnclexrn
More Articles
Top