നേപ്പാളിലെ പ്രക്ഷോഭകര്‍ ഇന്ത്യന്‍ തീര്‍ഥാടകരുടെ വാഹനം ആക്രമിച്ചു: തീര്‍ഥാടകരെ ഡല്‍ഹിയിലേക്ക് വിമാനമാര്‍ഗമെത്തിച്ചു

നേപ്പാളിലെ പ്രക്ഷോഭകര്‍ ഇന്ത്യന്‍ തീര്‍ഥാടകരുടെ വാഹനം ആക്രമിച്ചു: തീര്‍ഥാടകരെ ഡല്‍ഹിയിലേക്ക് വിമാനമാര്‍ഗമെത്തിച്ചു

കാഠ്മണ്ഡു: നേപ്പാളില്‍ സര്‍ക്കാര്‍ വിരുദ്ധ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യന്‍ തീര്‍ഥാടക സംഘത്തിനു നേരെ ആക്രമണമുണ്ടായി. തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിനു നേരെയാണ് ഇന്നലെ ആക്രമണമുണ്ടായത്. കാഠ്മണ്ഡുവില്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് നേരെയാണ് ആക്രമണമുണ്ടായത്. കാഠ്മണ്ഡുവിലെ പശുപതിനാഥ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു തീര്‍ഥാടകര്‍.

ഒരു കൂട്ടം ആളുകള്‍ ബസ് തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. തീര്‍ഥാടകരില്‍ പലര്‍ക്കും പരിക്കേറ്റു. പണം ഉള്‍പ്പെടെയുള്ളവ അപഹിക്കപ്പെട്ടു. ഇന്ത്യന്‍ തീര്‍ഥാടകര്‍ ആക്രമിക്കപ്പെട്ട സംഭവം അറിഞ്ഞ ഉടനെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുണ്ടായി. ആക്രമണത്തിനിരയായ സംഘത്തെ ഡല്‍ഹിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു. നേപ്പാളിലെ സ്ഥിതിഗതികള്‍ മോശമായതിനെ തുടര്‍ന്ന് ഇന്ത്യ അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കിയിരിക്കെയാണ് നേപ്പാള്‍ സന്ദര്‍ശനത്തിലായിരുന്ന സംഘത്തിനെതിരെ ആക്രമണം ഉണ്ടായത്.

അക്രമികള്‍ കല്ലെറിഞ്ഞ് ബസിന്റെ ചില്ലുകള്‍ തകര്‍ത്തു. യാത്രക്കാരുടെ ബാഗുകള്‍, പണം, മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ളവ കവര്‍ന്നതായി ബസിലെ ജീവനക്കാരനായ ശ്യാമു നിഷാദ് പറഞ്ഞു. കേടുപാടുകള്‍ സംഭവിച്ച ബസ് മഹാരാജ്ഗഞ്ചിലെ സോനൗലി അതിര്‍ത്തിയില്‍ രാത്രിയോടെ എത്തിച്ചു

Protesters in Nepal attack Indian pilgrims’ vehicle: Pilgrims airlifted to Delhi

Share Email
Top