കെഎസ്‌യു പ്രവർത്തകരെ മുഖംമൂടിയിൽ കോടതിയിൽ ഹാജരാക്കിയതിൽ പ്രതിഷേധം കനക്കുന്നു; വടക്കാഞ്ചേരി സിഐക്കെതിരെ നടപടിയുണ്ടാകും,ഷോകോസ് നോട്ടീസ് നൽകി

കെഎസ്‌യു പ്രവർത്തകരെ മുഖംമൂടിയിൽ കോടതിയിൽ ഹാജരാക്കിയതിൽ പ്രതിഷേധം കനക്കുന്നു; വടക്കാഞ്ചേരി സിഐക്കെതിരെ നടപടിയുണ്ടാകും,ഷോകോസ് നോട്ടീസ് നൽകി

തൃശ്ശൂർ: മുള്ളൂർക്കരയിൽ കെഎസ്‌യു-എസ്എഫ്‌ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ, കെഎസ്‌യു പ്രവർത്തകരെ കറുത്ത മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയതിന് വടക്കാഞ്ചേരി സിഐ ഷാജഹാന് വടക്കാഞ്ചേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഷോകോസ് നോട്ടീസ് അയച്ചു. വിദ്യാർഥികളെ കറുത്ത തുണിയും കൈവിലങ്ങും ഉപയോഗിച്ച് കോടതിയിൽ കൊണ്ടുവന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

കെഎസ്‌യു പ്രവർത്തകരെ കൊടുംകുറ്റവാളികളെയോ ഭീകരവാദികളെയോ പോലെ മുഖംമൂടിയിൽ ഹാജരാക്കിയതിനെതിരെ കെഎസ്‌യു ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം നടപടികൾ സാധാരണയായി ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർക്ക് മാത്രമാണ് ബാധകമാക്കാറുള്ളതെന്ന് ചൂണ്ടിക്കാട്ടി, പോലീസിന്റെ ഈ നടപടി രാഷ്ട്രീയപരമായ ദുരുദ്ദേശത്തോടെയാണെന്ന് കെഎസ്‌യു ആരോപിച്ചു.

Share Email
Top