പാരീസ്: പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനും നേതാക്കള്‍ക്കുമെതിരേ ആരംഭിച്ച പ്രക്ഷോഭം ഫ്രാന്‍സില്‍ അതിരൂക്ഷമായി തുടരുന്നു. പ്രക്ഷോഭകര്‍ റോഡുകള്‍ തടഞ്ഞും തീയിട്ടും പ്രതിഷേധം ശക്തമാക്കി തുടരുകയാണ്.
പലയിടത്തും റോഡുകള്‍ പൂര്‍ണമായും സ്തംഭിപ്പിച്ചാണ് പ്രതിഷേധം നടത്തുന്നത്.
സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക നയങ്ങളില്‍ പ്രതിഷേധിച്ചാണ് സമരം ശക്തമാക്കിയിട്ടുള്ളത്. . ‘എല്ലാം തടയുക’ എന്ന മുദ്രാവാക്യവുമായി സമരവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയത്.300ഓളം പേരെ അറസ്റ്റ് ചെയ്തു. ഇന്നലെ പ്രതിഷേധക്കാര്‍ ഫ്രാന്‍സിലിലെ ഹൈവേകള്‍ തടസപ്പെടുത്തുകയും ബാരിക്കേഡുകള്‍ കത്തിക്കുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു.
സംഘര്‍ഷാവസ്ഥ ശക്തമായതോടെ രാജ്യത്തുടനീളം 80,000ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു.
പാരീസില്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ കണ്ണീര്‍വാതകം പ്രയോഗിച്ചു. പാരീസില്‍ പ്രക്ഷോഭവുമായി വിദ്യാര്‍ഥികളും രംഗത്തിറങ്ങി..
Protests continue in France: Fires set in Paris and several cities