Caritas hospital

സോഷ്യൽ മീഡിയ നിരോധനം പിൻവലിച്ചിട്ടും പ്രതിഷേധം തണുക്കാതെ നേപ്പാൾ :  മന്ത്രിമാരുടെ വീടുകൾക്ക് തീയിട്ടു

സോഷ്യൽ മീഡിയ നിരോധനം പിൻവലിച്ചിട്ടും പ്രതിഷേധം തണുക്കാതെ നേപ്പാൾ :  മന്ത്രിമാരുടെ വീടുകൾക്ക് തീയിട്ടു

കാഠ്മണ്ഡു: സോഷ്യൽ മീഡിയ  നിരോധിച്ചതിനു പിന്നാലെ നേപ്പാളിൽ ആരംഭിച്ച .പ്രക്ഷോഭം  സോഷ്യൽ മീഡിയ നിരോധനം പിൻവലിച്ചിട്ടും  തുടരുന്നു. ഒറ്റ ദിവസത്തിനുള്ളിൽ നേപ്പാളിലെ സ്ഥിതിഗതികൾ നിയന്ത്രണാതീതമായ അവസ്ഥയിലാണ്.

മന്ത്രിമാരുടെ വീടുകൾക്ക് തീയിട്ടു. പ്രധാനമന്ത്രി രാജി വയ്ക്കും വരെ പിന്നോട്ടില്ലെന്ന് പ്രക്ഷോഭക‍ർ.വ്യക്തമാക്കി.  ഇന്നലെ തുടങ്ങിയ സംഘർഷത്തിൽ മരിച്ചത് 19 പേർ. ഇന്നലെ രാത്രിയോടെ നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചിരുന്നു. ദേശീയ സുരക്ഷ പേരിലുള്ള സോഷ്യൽ മീഡിയ നിരോധനത്തിനെതിരായ ജെൻ സികളുടെ പ്രക്ഷോഭം നേപ്പാളിലാകെ ശക്തമായതിനു പിന്നാലെയാണ് സർക്കാർ ഈ തീരുമാനത്തിൽ എത്തിയത്. തലസ്ഥാന നഗരമായ കഠ്മണ്ടുവിൽ തുടങ്ങിയ പ്രക്ഷോഭം രാജ്യമാകെ വ്യാപിച്ചിരുന്നു.

അതിനിടെ സാമൂഹിക മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്നുണ്ടായ  പ്രക്ഷോഭത്തിൽ നേപ്പാൾ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു  കലാപത്തെപ്പറ്റി അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു.  15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. യുവാക്കൾ പ്രക്ഷോഭത്തിൽ നിന്ന് പിന്മാറണമെന്ന് വാർത്താ വിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് അഭ്യർത്ഥിച്ചു. 

Share Email
Top