ഡാലസ്: ഡാലസില്‍ അന്തരിച്ച ആദ്യകാല പ്രവാസി മലയാളിയും, മാര്‍ത്തോമ്മാ ചര്‍ച്ച് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഇടവകാംഗവുമായ പുനലൂര്‍ പള്ളിച്ചിറയില്‍ പി.വി തോമസിന്റെ (ബേബി- 89) പൊതുദര്‍ശനം സെപ്റ്റംബര്‍ 26 വെള്ളിയാഴ്ച വൈകുന്നേരം ആറു മുതല്‍ 9 വരെ ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ദേവാലയത്തില്‍ (11550 Luna Road, Farmers Branch TX 75234) നടത്തപ്പെടും.
സംസ്‌കാരം സെപ്റ്റംബര്‍ 28 ഞായറാഴ്ച ഉച്ചക്ക് 2.30 മുതല്‍ ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്ന ശുശ്രൂഷകള്‍ക്ക് ശേഷം കോപ്പേല്‍ റോളിംഗ് ഓക്‌സ് സെമിത്തേരിയില്‍ (400 Freeport Pkwy, Coppell, TX 75019) .
ഭാര്യ: അയിരൂര്‍ പീടികയില്‍ കുടുംബാംഗമായ പരേതയായ ഏലിയാമ്മ തോമസ്.
മക്കള്‍: ജിജി ജേക്കബ്, എബി തോമസ് (ഇരുവരും ഡാലസില്‍)
മരുമക്കള്‍: സജി തോമസ്, ബെറ്റി
കൊച്ചുമക്കള്‍: അലക്‌സ് ജേക്കബ് – മേരി ജേക്കബ് (കൊച്ചു മരുമകള്‍), ബ്രാന്‍ഡന്‍ ജേക്കബ്, സാക്‌റി തോമസ്, ലോറെന്‍ തോമസ്.
സംസ്‌കാര ചടങ്ങുകള്‍ https://tinyurl.com/pvthomas1 എന്ന വെബ് സൈറ്റില്‍ കാണാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പി.ടി മാത്യു 214 597 5733
Public viewing of P.V. Thomas, who passed away in Dallas, will be held on Friday.
വാര്‍ത്ത: ഷാജി രാമപുരം