യുക്രയിന് വേണമെങ്കിൽ ചർച്ചയിലൂടെ യുദ്ധം അവസാനിപ്പിക്കാം അല്ലെങ്കിൽ സൈനികശക്തി ഉപയോഗിക്കും : ഭീഷണി കടുപ്പിച്ച് പുടിൻ

യുക്രയിന് വേണമെങ്കിൽ ചർച്ചയിലൂടെ യുദ്ധം അവസാനിപ്പിക്കാം അല്ലെങ്കിൽ സൈനികശക്തി ഉപയോഗിക്കും : ഭീഷണി കടുപ്പിച്ച് പുടിൻ

ബീജിംഗ്: റഷ്യയുമായി തുടരുന്ന സംഘർഷം  യുക്രയിന്  ചർച്ചയിലൂടെ അവസാനിപ്പിക്കാം എന്നും അതിന് യുക്രയിൻ  തയ്യാറായില്ലെങ്കിൽ സൈനികശക്തി ഉപയോഗിക്കുമെന്ന  ഭീഷണിയുമായി റഷ്യ. ചൈനീസ് സന്ദർശനത്തിനിടെയാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിൻ യുദ്ധ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.

ബുദ്ധി ഉണ്ടെങ്കിൽ  ചർച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കാം. അല്ലെങ്കിൽ സൈനിക ശക്തി ഉപയോഗിച്ച് റഷ്യ യുദ്ധം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

യുക്രെയിൻ ചർച്ചകൾക്ക് തയ്യാറാണെങ്കിൽ യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. യുക്രയിൻ ഭരണാധികാരി  സാമാന്യബുദ്ധി വി ചാരിച്ചാൽ ഈ സംഘർഷം  അവസാനിപ്പിക്കാൻ കഴിയുമെന്നും പുടിൻ വ്യക്തമാക്കി.

അമേരിക്ക പ്രശ്നപരിഹാരത്തിന്  ശ്രമിക്കുന്നുണ്ട്. ഇതിൽ നല്ല പ്രതീക്ഷയാണ് ഉള്ളത്.സെലെൻസ്കിയുമായി ചർച്ച നടത്താൻ തയ്യാറാണെന്നം പുടിൻ പറഞ്ഞു. എന്നാൽ അതിന് മുൻപ് കാര്യമായ തയ്യാറെടുപ്പുകൾ നടത്തണമെന്നുംഅദേഹം കൂട്ടിച്ചേർത്തു.

Putin intensifies threat to Ukraine to end war through talks or use military force

Share Email
LATEST
Top