ബെയ്ജിങ്: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ഇയർഫോൺ മൂലം നട്ടംതിരിഞ്ഞ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. കഴിഞ്ഞദിവസം ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് സഹകരണ കൂട്ടായ്മയിലെ (എസ്സിഒ) ചര്‍ച്ചയ്ക്കിടെയാണ് ഇയർഫോൺ പാക് പ്രധാനമന്ത്രിയെ പരിഹാസ്യനാക്കുന്ന സാഹചര്യമുണ്ടായത്.
ഇയര്‍ഫോണ്‍ ധരിക്കാന്‍ പാടുപെടുന്ന ഷഹബാസ് ഷെരീഫിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മൂന്നു വര്‍ഷം മുമ്പ്, 2022-ല്‍ ഉസ്‌ബെക്കിസ്ഥാനിലും പുതിനുമായുള്ള ചര്‍ച്ചയ്ക്കിടെ ഷഹബാസ് ഷെരീഫിനെ ഇയര്‍ഫോണ്‍ ചതിച്ചിരുന്നു. ഇത്തവണയും സമാന സംഭവം ആവര്‍ത്തിച്ചതോടെ രണ്ട് സംഭവങ്ങളുടെയും ദൃശ്യങ്ങള്‍ ട്രോളന്‍മാര്‍ ഏറ്റെടുത്തിരിക്കുകയാണ്.
പുതിനുമായുള്ള ചര്‍ച്ചയ്ക്കിടെ ഷഹബാസ് ഷെരീഫ് പലതവണ ഇയര്‍ഫോണ്‍ ധരിക്കാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ഓരോ തവണ ധരിക്കുമ്പോഴും അത് ഇളകിപ്പോരുന്നതും ഇതുകണ്ട് പുതിന്‍, ഷെരീഫിനെ നോക്കി പുഞ്ചിരിക്കുന്നതും ഒരു ഘട്ടത്തില്‍ പാക് പ്രധാനമന്ത്രിക്ക് ഇയര്‍ഫോണുകള്‍ എങ്ങനെ ധരിക്കണമെന്ന് കാണിച്ചുകൊടുക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
2022-ല്‍ ഉസ്‌ബെക്കിസ്ഥാനില്‍ നടന്ന ചര്‍ച്ചയ്ക്കിടയിലാണ് നേരത്തെ പുതിനു മുന്നില്‍ ഷെരീഫിന് ഇത്തരത്തില്‍ അബദ്ധം പിണഞ്ഞത്. അന്നും പലതവണ ഇയര്‍ഫോണ്‍ ചെവിയില്‍ വെയ്ക്കാന്‍ ഷെരീഫ് ശ്രമിക്കുന്നതും ഓരോ തവണയും ഇയര്‍ഫോണ്‍ ചെവിയില്‍ നിന്ന് ഇളകി താഴെപോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
Putin laughs at Shahbaz Sharif’s mockery of earphones