കീവ്: റഷ്യ- യുക്രയിന്‍ സംഘര്‍ഷം പരിഹരിക്കാനുള്ള നീക്കങ്ങളില്‍ റഷ്യക്ക് താതാപര്യമില്ലെന്ന ആരോപണവുമായി യുക്രയിന്‍ പ്രസിഡന്റ വ്‌ളോഡിമര്‍ സെലന്‍സ്‌കി. സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലാണ് റഷ്യയ്‌ക്കെതിരേ സെലന്‍സ്‌കിയുടെ പാമര്‍ശം.
യുക്രയിനെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ റഷ്യ ഇപ്പോഴും തുടരുകയാണ്. ചില മേഖലകളില്‍ കൂടി റഷ്യ പുതിയ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തുന്നുണ്ടെന്നും സെലന്‍സ്‌കി ആരോപിച്ചു.യുക്രയ്നിനെ ലക്ഷ്യമിട്ട് നടത്തുന്ന റഷ്യന്‍ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യന്‍ സൈന്യം 150 ഡ്രോണുകളാണ് യുക്രെയ്‌നിനു നേരെ തൊടുത്തുവിട്ടത്. രാവിലെ മാത്രം 50 ഡ്രോണുകളും, വൈകുന്നേരം ഡസന്‍ കണക്കിനു ഡ്രോണുകളും യുക്രെയ്‌നിനെ ലക്ഷ്യം വച്ചു. ഇപ്പോള്‍ ഡ്രോണ് ആക്രമണം ശക്തമാക്കിയതിനു പിന്നില്‍ ചൈന-റഷ്യന്‍ കൂട്ടുകെട്ട് ശക്തമാക്കിയതിനു പിന്നാലെ ഉണ്ടായതാണെന്നും സെലെന്‍സ്‌കി പറഞ്ഞു. റഷ്യ- യുക്രയിന് യുദ്ധത്തില്‍ താന്‍ വിശുദ്ധനെന്ന നിലപാടാണ് പുടിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നതെന്നും സെലെന്‍സ്‌കി പറഞ്ഞു.
Putin not interested in peace steps: Zelensky