വാഷിംഗ്ടണ്‍: ഖത്തര്‍ അമേരിക്കയുെട സഖ്യകക്ഷിയാണെന്നും ഖത്തറിനെതിരേ ഇസ്രയേല്‍ നീങ്ങുന്നത് ശ്രദ്ധയോടെ വേണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ദോഹയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് ട്രംപ് ഇത്തരത്തില്‍ പ്രതികരിച്ചത്.ന്യൂജേഴ്‌സിയിലെ മോറിസ്റ്റൗണ്‍ എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു പ്രതികരണം. ഇസ്രേയല്‍ വളരെ വളരെ ശ്രദ്ധിക്കണം. ഹമാസിനെതിരെ ഇസ്രയേസലിനു നടപടിയെടുക്കാം. പക്ഷേ ഖത്തര്‍ യുഎസിന്റെ സഖ്യകക്ഷിയാണെന്നു പലര്‍ക്കും അത് അറിയില്ലെന്ന് തോന്നിപ്പോകുന്നതായും ട്രംപ് മറുപടു നല്കി.
ഇസ്രായേല്‍ ദോഹയില്‍ ആക്രമണം നടത്തിയതിനു പിന്നാലെ ് ന്യൂയോര്‍ക്കില്‍ വെച്ച് ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനിയെ ട്രംപ് അത്താഴത്തിന് അതിഥിയായി സ്വീകരിച്ചിരുന്നു. അത്താഴ വിരുന്നിന് പിന്നാലെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
Qatar is an ally of the US: Trump warns Israel