അഫ്ഗാനിസ്ഥാൻ ഭൂകമ്പ ദുരിതബാധിതർക്കായി ഖത്തറിൽ നിന്ന് പത്താമത്തെ അടിയന്തര മെഡിക്കൽ സഹായം എത്തിച്ചു

അഫ്ഗാനിസ്ഥാൻ ഭൂകമ്പ ദുരിതബാധിതർക്കായി ഖത്തറിൽ നിന്ന് പത്താമത്തെ അടിയന്തര മെഡിക്കൽ സഹായം എത്തിച്ചു

കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭൂകമ്പത്തെ തുടർന്ന് ദുരിതബാധിതർക്കായി ഖത്തർ അടിയന്തര മെഡിക്കൽ സഹായം എത്തിച്ചു. ഖത്തർ അമീറി എയർഫോഴ്‌സിന്റെ വിമാനം തലസ്ഥാനമായ കാബൂളിൽ എത്തിയാണ് സഹായം കൈമാറിയത്. അഫ്ഗാൻ ജനതയെ സഹായിക്കുന്നതിന്റെ തുടർച്ചയായാണ് ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ് ഈ സഹായം ഒരുക്കിയത്.

ഇതോടെ ഖത്തറിൽ നിന്ന് സഹായവുമായി എത്തിയ വിമാനങ്ങളുടെ എണ്ണം പത്തിനായി. മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ആവശ്യമായ സാധനങ്ങൾ എന്നിവ അടങ്ങിയതാണ് പുതിയ ശേഖരം.

കാബൂളിലെത്തിച്ച മെഡിക്കൽ സഹായങ്ങൾ അഫ്ഗാനിസ്ഥാനിലെ പൊതുജനാരോഗ്യ മന്ത്രാലയം ഏറ്റുവാങ്ങി. ദുരിതബാധിതർക്കായി വേഗത്തിലും ഫലപ്രദമായും വിതരണം ഉറപ്പാക്കാനാണിതെന്ന് അധികൃതർ അറിയിച്ചു.

Qatar Sends Tenth Emergency Medical Aid Shipment for Afghanistan Earthquake Victims

Share Email
LATEST
More Articles
Top