വയനാട്: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. സ്വകാര്യ സന്ദർശനമാണെന്ന് കോൺഗ്രസ് അറിയിച്ചു.
മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ സഹോദരിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി തുടരുന്നതിനിടയിലാണ് രാഹുലും സോണിയയും എത്തുന്നത്. വയനാട്ടിലെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചും പ്രാദേശിക നേതാക്കളുടെ ആത്മഹത്യകളെക്കുറിച്ചും പ്രിയങ്ക ഗാന്ധി ജില്ലാ നേതൃത്വത്തോട് വിവരങ്ങൾ ആരാഞ്ഞിരുന്നു.
രാഹുൽ ഗാന്ധി വയനാട്ടിൽ വിജയിച്ചതിന് ശേഷം ഇരുവരും ഒരുമിച്ചുള്ള ആദ്യത്തെ സന്ദർശനമാണിത്. ഒരു ദിവസത്തെ സന്ദർശനത്തിനായി വയനാട്ടിലെത്തുന്ന ഇരുവരും കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.