രാഹുൽ ഗാന്ധിയുടെ ‘ഗാന്ധി സേ അംബേദ്‌കർ’ മാർച്ച് പോലീസ് തടഞ്ഞു

രാഹുൽ ഗാന്ധിയുടെ ‘ഗാന്ധി സേ അംബേദ്‌കർ’ മാർച്ച് പോലീസ് തടഞ്ഞു

പാട്ന: ലോക്സഭാ പ്രതിപക്ഷ നേതാവും . കോൺഗ്രസ് നേതാവുമായ രാഹുൽഗാന്ധി നയിക്കുന്ന ഗാന്ധി സെ അബേദ്കർ മാർച്ച് പാട്നയിൽ പോലീസ് തടഞ്ഞു. അതീവ സുരക്ഷാ മേഖലയാണെന്നും കാട്ടിയാണ്പട്ന ഡാക് ബംഗ്ലാവ് ക്രോസിംഗിൽ  വച്ച്  പൊലീസ് മാർച്ച് തടഞ്ഞത്.

രണ്ടാഴ്ചയിൽ അധികമായി ബീഹാറിൽ രാഹുലിന്റെ നേതൃത്വത്തിൽ നടത്തുന്ന നടത്തുന്ന യാത്രയുടെ സമാപനമായിരുന്നു ഇന്ന്  രാഹുൽ ഗാന്ധിയെ, കൂടാതെ ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, തൃണമൂൽ നേതാവ് യൂസഫ് പഠാൻ തുടങ്ങിയ നേതാക്കൾ അണിനിരന്ന മഹാറാലിയാണ് പൊലീസ് തടഞ്ഞത്.

ഓഗസ്റ്റ് 17ന് ബിഹാറിലൂടെ ആരംഭിച്ച ‘വോട്ട് അധികാർ യാത്ര’യുടെ സമാപനത്തിന്റെ ഭാഗമായാണ് ‘ഗാന്ധി സേ അംബേദ്‌കർ’ മാർച്ച് പട്ന നഗരത്തിൽ സംഘടിപ്പിച്ചത്. ആർജെഡി ഉൾപ്പെടെ പ്രതിപക്ഷ സഖ്യ കക്ഷികൾ മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്ത് വന്നതോടെ ജനങ്ങൾക്കിടയിൽ ജാലിക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത് ഇന്ത്യ മുന്നിൽ നേതാക്കളും റാലിയുടെ സമാപനത്തെ അഭിസംബോധന ചെയ്യാനായി എത്തിയിരുന്നു. റാലി തടഞ്ഞെങ്കിലും ഇന്ത്യ മുന്നിൽ നേതാക്കൾക്ക്  പ്രസംഗിക്കാനുള്ള സൗകര്യം പോലീസ് ഒരുക്കിയിരുന്നു.

Rahul Gandhi’s ‘Gandhi Se Ambedkar’ march blocked by police

Share Email
Top