വോട്ടര്‍ പട്ടികയില്‍ നിന്നും വോട്ടു നീക്കപ്പെട്ടവരോ നീക്കം ചെയ്തവരോ അറിയാത്ത മറിമായം: ഗുരുതര ആരോപണവുമായി രാഹുല്‍

വോട്ടര്‍ പട്ടികയില്‍ നിന്നും വോട്ടു നീക്കപ്പെട്ടവരോ നീക്കം ചെയ്തവരോ അറിയാത്ത മറിമായം: ഗുരുതര ആരോപണവുമായി രാഹുല്‍

ന്യൂഡല്‍ഹി: ഒരു വോട്ടറുടെ വോട്ട് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യുത്  ആ വോട്ടറോ അത് നീക്കം ചെയ്യുന്നവരോ അറിയാത്ത തരം മറിമായമാണ് വോട്ടര്‍ പട്ടികയില്‍ നടന്നതെന്നു പരിഹസിച്ച് രാഹുല്‍ ഗാന്ധി.

യാദൃശ്ചികമായാണ് ഈ വോട്ടുനീക്കല്‍ തട്ടിപ്പ് കണ്ടെത്തിയത്. ഒരുവനിതാ ബൂത്ത് ലെവല്‍ ഓഫീസര്‍ തന്റെ ബന്ധുവിന്റെ വോട്ട് നീക്കം ചെയ്തതത് ശ്രദ്ധയില്‍ പ്പെട്ടപ്പോള്‍ നടത്തിയ അന്വേഷണമാണ് നിര്‍ണായകമായത്. തന്റെ ബന്ധുവിന്റെ വോട്ട് ആരാണ് നീക്കം ചെയ്തതെന്ന അന്വേഷണത്തില്‍  അയല്‍വാസിയാണ് ഇത്തരത്തില്‍ വോട്ട് നീക്കം ചെയ്തതെന്നു കണ്ടെത്തി. ഈ അയല്‍വാസിയോട് ചോദിച്ചപ്പോള്‍ അയാള്‍ അമ്പരുന്നു. താന്‍ ഇതൊന്നുമറിഞ്ഞിട്ടില്ലെന്നു അയല്‍വാസി വ്യക്തമാക്കി.

ഇതിനെ തുടര്‍ന്ന നടത്തിയ അന്വേഷണമാണ് പുറത്തു നിന്നും വോട്ട് ഹൈജാക്ക് ചെയ്യുന്നതിനുള്ള ക്രമീകരണത്തെക്കുറിച്ച് സൂചനകള്‍ ലഭിച്ചതെന്നും രാഹുല്‍ ആരോപിച്ചു. ദളിതരുടേയും പിന്നോക്കക്കാരുടേയും മുസ്‌ളീമുകളുടേയും വോട്ടുകളാണ് ഇത്തരത്തില്‍ വ്യാപകമായി നീക്കുന്നത്. ഓരോ ബൂത്തിലേയും വോട്ടര്‍മാരുടെ പേരു നീക്കം ചെയ്യാനായി അപേക്ഷകനായി വരുന്നത് വോട്ടര്‍പട്ടികയിലെ ആദ്യപേരുകാരനാണ്. ഇത് ഓട്ടോമാറ്റിക് വോട്ടുകൊള്ളയാണ് സൂചിപ്പിക്കുന്നത്.

സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് കേന്ദ്രീകൃത രീതിയില്‍ വോട്ട് നീക്കംചെയ്തു. വോട്ടേഴ്‌സ് ലിസ്റ്റില്‍ നി്ന്നും നീക്കം  ചെയ്യാന്‍ തങ്ങളുടെ  ഐഡി നമ്പര്‍ ഉപയോഗിച്ചത് നമ്പര്‍ ഉടമസ്ഥര്‍ പോലും അറിഞ്ഞിട്ടില്ല. 12 മിനിറ്റിനുള്ളില്‍ 14 വോട്ടുകള്‍ ഡീലീറ്റ് ചെയ്തു.. ഇതെ കുറിച്ച് 18 തവണ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് ചോദിച്ചിട്ടും ഇതുവരെ മറുപടിയില്ല. കര്‍ണാടക, യുപി, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ഇത്തരം തട്ടിപ്പുകള്‍ നടന്നതായും രാഹുല്‍ പറഞ്ഞു.

Rahul makes serious allegations about people whose votes have been removed or removed from the voter list, not knowing about the irregularities

Share Email
Top