പത്തനംതിട്ട: വിവാദങ്ങൾക്കിടയിൽ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ശബരിമല ദർശനത്തിന്. ബുധനാഴ്ച വൈകിട്ട് 10 മണിയോടെ രാഹുൽ പമ്പയിൽ എത്തി, കെട്ട് നിറച്ച ശേഷം സന്നിധാനത്തേക്ക് യാത്ര തിരിച്ചു. നട അടച്ച ശേഷമാണ് രാഹുൽ പമ്പയിൽ എത്തിയത്,
കഴിഞ്ഞ ദിവസം ആരംഭിച്ച നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ പങ്കെടുത്തിരുന്നു. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ സഭയിൽ എത്തിയിരുന്നില്ല. മണ്ഡലത്തിൽ സജീവമാകുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശബരിമല ദർശനത്തിനായി രാഹുൽ എത്തിയത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ താക്കീതിനെ മറികടന്നാണ് രാഹുൽ നിയമസഭയിൽ ആദ്യ ദിവസം എത്തിയത്.
രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം നേമം ഷജീർ ഉണ്ടായിരുന്നു. നിയമസഭയിൽ എത്തിയ ഇരുവർക്കും പാർട്ടിക്കുള്ളിൽ തന്നെ കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഈ വിവാദങ്ങൾക്കിടയിലാണ് രാഹുൽ ശബരിമല ദർശനത്തിനായി പുറപ്പെട്ടത്, ഇത് രാഹുലിന്റെ മണ്ഡലത്തിലെ സജീവ പ്രവർത്തനങ്ങളുടെ ഭാഗമായി കണക്കാക്കപ്പെടുന്നു.