ഇല്ല, പങ്കെടുപ്പിക്കില്ല, രാഹുൽ മാങ്കൂട്ടത്തിലിനെ നിയമസഭാ സമ്മേളനത്തിൽ നിന്ന് വിലക്കി; കെപിസിസി തീരുമാനം ഹൈക്കമാൻഡ് അംഗീകരിച്ചു

ഇല്ല, പങ്കെടുപ്പിക്കില്ല, രാഹുൽ മാങ്കൂട്ടത്തിലിനെ നിയമസഭാ സമ്മേളനത്തിൽ നിന്ന് വിലക്കി; കെപിസിസി തീരുമാനം ഹൈക്കമാൻഡ് അംഗീകരിച്ചു

തിരുവനന്തപുരം: ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുപ്പിക്കേണ്ടെന്ന കെപിസിസിയുടെ തീരുമാനത്തിന് എഐസിസി അംഗീകാരം നൽകി. കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ഉറച്ച നിലപാട് ഹൈക്കമാൻഡ് ശരിവെച്ചു. പാർട്ടി വിപ്പ് സഭയിൽ ബാധകമാണെന്നും, ടിഎംസി എംപി കുനാൽ ഘോഷിന് സസ്‌പെൻഷന് ശേഷം വിപ്പ് നൽകിയതിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടി ഹൈക്കമാൻഡ് വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാടിനുള്ള അംഗീകാരമായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്. രാഹുലിനെതിരെ നടപടി സ്വീകരിച്ചതിന് പിന്നാലെ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾക്കെതിരെ സൈബർ ഇടങ്ങളിൽ ഉയർന്ന വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് അയവ് വന്നതും ശ്രദ്ധേയമാണ്.

സൈബർ ആക്രമണങ്ങൾ തുടർന്നാൽ, രാഹുലിനെതിരായ പരാതികളുടെ തെളിവുകൾ അണികൾക്ക് മുന്നിൽ വെളിപ്പെടുത്തുമെന്ന് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സൈബർ ഇടങ്ങളിലെ വിമർശനങ്ങളുടെ തോത് കുറയ്ക്കാൻ കാരണമായി. കോൺഗ്രസ് നേതൃത്വം ഈ വിഷയത്തിൽ ഒറ്റക്കെട്ടായി നിലകൊള്ളുന്നുവെന്ന സന്ദേശമാണ് ഈ തീരുമാനത്തിലൂടെ പുറത്തുവരുന്നത്.

Share Email
LATEST
Top