അയ്യപ്പനെ തൊഴുത് രാഹുല്‍ മാങ്കൂട്ടത്തില്‍;മണ്ഡലത്തില്‍ സജീവമാകുമെന്ന് സൂചന

അയ്യപ്പനെ തൊഴുത് രാഹുല്‍ മാങ്കൂട്ടത്തില്‍;മണ്ഡലത്തില്‍ സജീവമാകുമെന്ന് സൂചന

പത്തനംതിട്ട: വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ശബരിമലയില്‍ ദര്‍ശനം നടത്തി. വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലും നിയമസഭ സമ്മേളനത്തിന്റെ ആദ്യ ദിവസത്തില്‍ രാഹുല്‍ പങ്കെടുത്തിരുന്നു.

പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷനിലായ രാഹുല്‍ പ്രത്യേക ബ്ലോക്കായാണ് ഇരുന്നത്. വരും ദിവസങ്ങളില്‍ തന്നെ രാഹുല്‍ മണ്ഡലത്തില്‍ സജീവമാകുമെന്നാണ് ലഭ്യമാകുന്ന വിവരം.

രാഹുലിനെതിരെയുള്ള ആരോപണങ്ങളില്‍ ക്രൈംബ്രാഞ്ചാണ് നിലവില്‍ അന്വേഷണം നടത്തുന്നത്. എന്നാല്‍, ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു.

Rahul Mankootathil offers prayers to Lord Ayyappa; indication that he may become active in the constituency.
Share Email
LATEST
Top