ന്യൂഡൽഹി: ‘വോട്ട് ചോരി’ക്ക് പിന്നാലെ വെളിപ്പെടുത്തലുകളുടെ ‘ഹൈഡ്രജൻ ബോംബ്’ ഉടൻ പൊട്ടിക്കുമെന്ന് പ്രസ്താവിച്ച ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യാഴാഴ്ച വാർത്തസമ്മേളനം വിളിച്ചു. രാഹുൽ ഗാന്ധിയുടെ പ്രത്യേക വാർത്തസമ്മേളനം വ്യാഴാഴ്ച രാവിലെ 10ന് ഇന്ദിര ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് കോൺഗ്രസ് മാധ്യമ, പ്രചാരണ വിഭാഗം മേധാവി പവൻ ഖേര ‘എക്‌സി’ൽ പറഞ്ഞു.
രാഹുൽ ഏതു വിഷയം ഉന്നയിക്കുമെന്ന് പാർട്ടി വ്യക്തമാക്കിയിട്ടില്ല. ബിഹാറിൽ വോട്ടർ അധികാർ യാത്രയുടെ സമാപന പരിപാടിയിൽ പ്രസംഗിക്കവേ, തന്റെ പാർട്ടി ഉടൻ ‘ ‘വോട്ട് ചോരി’യെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുടെ ഹൈഡ്രജൻ ബോംബ്’ പൊട്ടിക്കുമെന്നും അതിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിനു മുന്നിൽ മുഖം കാണിക്കാൻ കഴിയില്ലെന്നും രാഹുൽ പറഞ്ഞിരുന്നു.
കഴിഞ്ഞ ആഗസ്റ്റ് ഏഴിന് തെരഞ്ഞെടുപ്പ് കമീഷനെയും കേന്ദ്രസർക്കാറിനെയും പ്രതിക്കൂട്ടിലാക്കി കർണാടകയിലെ ലോക്‌സഭാ മണ്ഡലത്തിലെ ‘വോട്ട് കൊള്ള’ ആരോപണങ്ങൾ രാഹുൽ പുറത്തുവിട്ടിരുന്നു.
Rahul’s special press conference on Thursday; ‘Hydrogen bomb’ that he said would be detonated soon may be released