കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു ദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് തൃക്കാക്കര പോലീസ് വേടന്റെ അറസ്റ്റ് രേ ഖപ്പെടുത്തിയത്.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ ആണ് നടപടി. കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുള്ളതിനാല്‍ വൈദ്യപരിശോധനയ്ക്ക് ശേഷം വേടനെ വിട്ടയക്കും.
2021 മുതല്‍ 2023 വരെയുള്ള കാലയളവില്‍ പലതവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കോഴിക്കോടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നും പിന്നീട് വിവാഹം കഴിക്കാതെ ഒഴിവാക്കിയെന്നും യുവ ഡോക്ടറുടെ പരാതിയില്‍ ആരോപിച്ചിരുന്നു.
യുവ ഡോക്ടറുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റാപ്പര്‍ വേടനെ ഇന്നലെയും ചോദ്യം ചെയ്തിരുന്നു. ചൊവ്വാഴ്ച്ച രാവിലെ 10 ന് അന്വേഷണോദ്യോഗസ്ഥന് മുന്നില്‍ ഹാജരായ വേടനെ ഇന്നും ചോദ്യം ചെയ്യലിന് ഹാജരായി.
Rapper Vedan arrested in rape case