തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ വിവിധ ഇടപാടുകളുമായി പൊതുജനങ്ങള്‍ നല്കുന്ന കത്തുകളില്‍ ബഹുമാനം വ്യക്തമാക്കുന്നതിനായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ബഹുമാനപ്പെട്ട മന്ത്രി തുടങ്ങിയവ ചേര്‍ക്കണമെന്ന സര്‍ക്കുലര്‍ പുറത്തിറങ്ങി.
പൊതുജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നല്‍കുന്ന നിവേദനങ്ങളിലും പരാതികളിലും മറുപടി നല്‍കുന്നത് സംബന്ധിച്ചാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നല്‍കുന്ന നിവേദനങ്ങളും പരാതികളും സംബന്ധിച്ചു നിവേദകര്‍ക്കു നല്‍കുന്ന മറുപടി കത്തില്‍ ബഹുമാന സൂചകമായി ബഹു.മുഖ്യമന്ത്രി, ബഹു മന്ത്രി എന്നു രേഖ പ്പെടുത്തണമെന്നാണ് നിര്‍ദേശം. ഔദ്യോഗിക യോഗങ്ങളില്‍ ഇത്തരം വിശേഷണങ്ങള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ചില കത്തിടപാടുകളില്‍ ഇങ്ങനെ സൂചിപ്പിക്കാറില്ലായിരുന്നു. ഇതേ തുടര്‍ന്നാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
Respect is not lacking at all….! Circular released