ഇന്ത്യയ്ക്കെതിരായ തിരിച്ചടി തീരുവ: ട്രംപിനെ ന്യായീകരിച്ച് സെലൻസ്കി

ഇന്ത്യയ്ക്കെതിരായ തിരിച്ചടി തീരുവ: ട്രംപിനെ ന്യായീകരിച്ച് സെലൻസ്കി

കീവ്: ഇന്ത്യയ്ക്കെതിരായ തിരിച്ചടി തീരുവയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൽഡ് ട്രംപിനെ ന്യായീകരിച്ച് യുക്രെയിൻ പ്രസിഡന്റ് വ്ലാഡിമർ സെലൻസ്കി. യുഎസ് മാധ്യമമായ എബിസിക്ക് നൽകിയ അഭിമുഖത്തിലാണ് സെലൻസ്‌കി ട്രംപിൻ്റെ തീരുമാനത്തെ ന്യായീകരിച്ചത്.

.റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയുടെ മേൽ ട്രംപ് നികുതി ചുമത്തിയത് തെറ്റില്ലെന്ന അഭിപ്രായമാണ്  സെലൻസ്കിമുന്നോട്ടുവെച്ചത്. റഷ്യയ്ക്കെ‌തിരെ കൂടുതൽ ഉപരോധത്തിന് ട്രംപ് ഒരുങ്ങുന്നതിനിടെയാണ് സെലെൻസ്കിയുടെ പ്രതികരണം 

“റഷ്യയുമായി വ്യാപാര ബന്ധം പുലർത്തുന്ന രാജ്യങ്ങൾക്കുമേൽ തീരുവ ചുമത്തിയത് ശരിയായ തീരുമാനമാണ്’, സെലെൻസ്കി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ്റ് വ്ലാഡിമിർ പുട്ടിനും തമ്മിലുണ്ടായ കൂടിക്കാഴ്ചയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സെലൻസികിയുടെ പ്രതികരണം. 

Retaliatory tariffs against India: Zelensky defends Trump

Share Email
Top