അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ വേദിയിൽ ആതിഥേയരായ IPCNA ന്യൂ യോർക്ക് ചാപ്റ്ററിന്റെ അവലോകന യോഗവും ഓണസദ്യയും

അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ വേദിയിൽ ആതിഥേയരായ IPCNA ന്യൂ യോർക്ക് ചാപ്റ്ററിന്റെ അവലോകന യോഗവും ഓണസദ്യയും

ഷോളി കുമ്പിളുവേലി, (ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡന്റ് )

ന്യൂ യോർക്ക് : ഓക്ടോബർ 9,10,11 തീയതികളിൽ ന്യൂ ജേഴ്സിയിലെ ഷെറാട്ടൺ എഡിസൺ ഹോട്ടൽ സമുച്ചയത്തിൽ വച്ചു നടക്കുന്ന ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ 11-)മത്  ഇന്റർനാഷണൽ മീഡിയ കോൺഫറൻസിന്റെ ഒരുക്കങ്ങൾ വിലയിരുത്തി ആതിഥേയരായ ന്യൂ യോർക്ക് ചാപ്റ്റർ!   ഷെറാട്ടൺ എഡിസൺ ഹോട്ടലിൽ ചേർന്ന അവലോകന യോഗത്തിൽ, മാധ്യമ പ്രവർത്തകർക്ക് പുറമേ ഫൊക്കാന, ഫോമ, വേൾഡ്  മലയാളീ കൗൺസിൽ, കൂടാതെ സാമൂഹ്യ രാഷ്ട്രീയ മാധ്യമ രംഗത്തെ നിരവധി പ്രമുഖരും, സംരഭകരും പങ്കെടുത്തു.

ഐ.പി.സി.എൻ.എ  ന്യൂ യോർക്ക് ചാപ്റ്റർ  പ്രസിഡൻറ്  ഷോളി കുമ്പിളുവേലിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ഐ.പി.സി.എൻ.എ ദേശീയ പ്രസിഡൻറ് സുനിൽ ട്രൈസ്റ്റാർ, ജനറൽ സെക്രട്ടറി ഷിജോ പൗലോസ്, കോൺഫറൻസ് ചെയർമാൻ സജി എബ്രഹാം, ന്യൂ യോർക്ക് ചാപ്റ്റർ സെക്രട്ടറി ജോജോ കൊട്ടാരക്കര, വൈസ് പ്രസിഡന്റ് ജേക്കബ് മാനുവൽ,  തുടങ്ങിയവർ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന കോൺഫറസിനെകുറിച്ച് സംസാരിക്കുകയും എല്ലാവരുടെയും സഹകരണം അഭ്യർഥിക്കുകയും ചെയ്തു.

വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകളെ പ്രതിനിധീകരിച്ചു നിരവധി പേർ ആശംസകളും, എല്ലാവിധ സഹായ സഹകരണങ്ങളും അറിയിച്ചു.  റോക്‌ലാൻഡ് കൗണ്ടി ലജിസ്ലേറ്റീവ് വൈസ്  ചെയർ  ഡോ ആനി പോൾ,  ഫൊക്കാന പ്രസിഡൻറ്  ഡോ  സജിമോൻ  ആന്റണി, ഫൊക്കാന ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ,  ഫോമാ മുൻ പ്രസിഡൻറ് അനിയൻ ജോർജ്, ഫൊക്കാന മുൻ പ്രസിഡൻറ് പോൾ  കറുകപ്പള്ളി,  വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് (അമേരിക്ക റീജിയൻ) ഡോക്ടർ തങ്കമണി അരവിന്ദൻ,  ജിനേഷ് തമ്പി, പിന്റോ ചാക്കോ, അനീഷ് ജയിംസ്, ഫോമ മുൻ ജനറൽ സെക്രട്ടറി ജിബി തോമസ്,  മലയാളീ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി പ്രസിഡന്റ് രാജു ജോയ്, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനും മുൻ കേരള സമാജം ഓഫ്  സ്റ്റാറ്റൻ ഐലൻഡ് പ്രെസിഡന്റുമായ ജിഷോ, അനിൽ പുത്തൻചിറ, റീന പുത്തൻചിറ, കുഞ്ഞുമോൾ വെർഗീസ്, പ്രമുഖ ടെലിവിഷർ നിർമാതാവ് ജില്ലി സാമുവേൽ, ബോബി സാമുവേൽ, ലത കറുകപ്പിള്ളിൽ, ഷൈബു വർഗീസ്, ജിബി ജേക്കബ് വർഗീസ് കൂടാതെ നിരവധി പ്രമുഖ വ്യെക്തികൾ പങ്കെടുത്തു.

ഇന്ത്യ പ്രസ് ക്ലബ്ബിന്റെ പ്രവർത്തങ്ങൾക്ക് പിന്തുണക്കുന്ന സംരഭകരായ ദിലീപ് വെർഗീസ്, ഗ്ലോബൽ കൊളിഷൻ നോഹ ജോർജ്, ജോസഫ് കാഞ്ഞമല സി പി എ,  അനിൽ പുത്തൻചിറ, ബിനോയ് തോമസ് എന്നിവരും, ഐ.പി.സി.എൻ.എ പ്രതിധിനിധീകരിച്ചു മുൻ പ്രസിഡന്റുമാരായ ജോർജ്  ജോസഫ്, മധു കൊട്ടാരക്കര, ചാപ്റ്റർ അംഗങ്ങൾ ബിജു ജോൺ കൊട്ടാരക്കര, ജിനേഷ് തമ്പി, മാത്തുക്കുട്ടി ഈശോ, ജയൻ ജോസഫ്  തുടങ്ങിയരും സംസാരിച്ചു.  കോൺഫറൻസിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി കോർ കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു. കോൺഫെറൻസ്‌  ചെയർമാൻ – സജി എബ്രഹാം, ജനറൽ കൺവീനർ -ഷോളി കുമ്പിളുവേലി (NY ചാപ്റ്റർ പ്രസിഡന്റ്‌)  റിസപ്ഷൻ / രജിസ്‌ട്രേഷൻ  : ബിജു കൊട്ടാരക്കര, കുഞ്ഞുമോൾ വർഗീസ്, ഡോക്ടർ തങ്കമണി അരവിന്ദ്.  ഗസ്റ്റ്  റിലേഷൻസ്: അനിയൻ ജോർജ്, ജിനേഷ് തമ്പി ടൈം മാനേജ്‌മെൻറ്‌ : റെജി ജോർജ് / ജോർജ് തുമ്പയിൽ പ്രോഗ്രാം: താജ് മാത്യു   ഫുഡ്  കമ്മിറ്റി:  മധു കൊട്ടാരക്കര, സുനിൽ തൈമറ്റം. ട്രാൻസ്‌പോർട്ടേഷൻ : പിൻറ്റോ ചാക്കോ, അനീഷ് ജെയിംസ്.   സേഫ്റ്റി / സെക്യൂരിറ്റി കമ്മിറ്റി  ; ജിഷോ സുവനീർ  : മാത്തുക്കുട്ടി ഈശോ ഓഡിയോ വിഷൻ  : ജില്ലി  സാമുവേൽ കൂടാതെ, ഐ.പി.സി.എൻ.എ യുടെ മുൻ പ്രസിഡന്റുമാരായ സുനിൽ തൈമറ്റം (അഡ്വൈസറി ബോർഡ് ചെയർമാൻ), ജോർജ് ജോസഫ്, മാത്യു വർഗീസ്,  ബിജു കിഴക്കേക്കുറ്റ്‌, നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രസിഡന്റ എലെക്ട്- രാജു പള്ളത്തു എന്നിവരും കോർ കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും.

ഓക്ടോബർ 9,10,11 തീയതികളിൽ ന്യൂ ജേഴ്സിയിലെ  എഡിസൺ ഷെറാട്ടൺ ഹോട്ടലിൽ വച്ച് നടക്കുന്ന ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ 11-)മത്  ഇന്റർനാഷണൽ മീഡിയ കോൺഫറൻസിൽ കേരളത്തിൽ നിന്നും ജനപ്രതിനിധികളും മുതിർന്ന മാധ്യമ പ്രവർത്തകരും പങ്കെടുക്കും.

കോൺഫെറൻസിനെ കുറിച്ച്  കൂടുതൽ അറിയാൻ താൽപ്പര്യമുള്ളവർ താഴെ പറയുന്നവരെ ബന്ധപ്പെടുക:  സുനിൽ ട്രൈസ്റ്റാർ, ഷിജോ പൗലോസ്, സുനിൽ തൈമറ്റം, വിശാഖ് ചെറിയാൻ, അനിൽകുമാർ ആറന്മുള, ആശ മാത്യു, റോയ് മുളകുന്നം സജി എബ്രഹാം, ഷോളി കുമ്പിളുവേലി, രാജു പള്ളത്,  മധു കൊട്ടാരക്കര, ബിജു കൊട്ടാരക്കര, ജോജോ കൊട്ടാരക്കര, ബിനു തോമസ് മറ്റു ന്യൂ യോർക്ക് ചാപ്റ്റർ ഭാരവാഹികളെയും ബന്ധപ്പെടാവുന്നതാണ്.

Review meeting and Onam Sadhya of the India Press Club of North America New York Chapter hosted at the venue of the International Media Conference

Share Email
LATEST
Top