തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വിവാദത്തിൽ സെെബർ ആക്രമണത്തിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി നടി റിനി ആൻ ജോർജ്.
രാഹുൽ ഈശ്വറിനും ഷാജൻ സ്കറിയക്കുമെതിരെയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയതിന് പിന്നാലെയാണ് റിനിക്കെതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം ഉണ്ടായത്. രാഹുൽ ഈശ്വറിന്റെയും ഷാജൻ സ്കറിയയുടെയും യൂട്യൂബ് ചാനലുകളുടെ പേരെടുത്ത് പറഞ്ഞാണ് പരാതി നൽകിയിട്ടുള്ളത്. വീഡിയോകളുടെ ലിങ്കും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. വീഡിയോകളിലും കമന്റുകളിലുമായി അപകീർത്തികരമായ പരാമർശങ്ങളാണ് റിനിക്കെതിരെ ഉയർന്നത്.