കാനഡയിൽ മോഷ്ടാവ് എട്ടു പേരെ കുത്തി: ഒരാൾ മരണപ്പെട്ടു

കാനഡയിൽ മോഷ്ടാവ് എട്ടു പേരെ കുത്തി: ഒരാൾ മരണപ്പെട്ടു

ഒട്ടാവ: കാനഡയിൽ മോഷണ ശ്രമത്തിനിടെ അക്രമി നിരവധി പേരെ കുത്തി. ഒരാൾ മരണപ്പെട്ടു. കാനഡയിലെ മാനിറ്റോബ പ്രവിശ്യയിലെ ഹോളോ വാട്ടർ ഫസ്റ്റ് നേഷനിലാണ് സംഭവം.

എട്ട് പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി പ്രവിശ്യാ ആരോഗ്യ അതോറിറ്റിയായ ഷെയേഡ് ഹെൽത്ത് വ്യക്തമാക്കി.. 26കാരനായ പ്രതി മോഷണശ്രമത്തിനിടെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

ആക്രമണത്തിൽ ഇരകളായവരെല്ലാം തദ്ദേശിയരാണ്. അക്രമിയും കൊല്ലപ്പെട്ടതായാണ് വിവരം.കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയുടെ വാഹനം പോലീസ് വാഹനത്തിൽ ഇടിച്ചുണ്ടായ അപകടത്തിലാണ് അക്രമി മരിച്ചത്. കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ ആശുപത്രിയിൽ ചികിത്സയിലാണ്.

Robber stabs eight people in Canada, one dies

Share Email
LATEST
Top