റോക്ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവക റവ .ഡോ. ബിബി തറയിലിന് ഊഷ്മളമായ യാത്രയപ്പ് നല്‍കി

റോക്ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവക റവ .ഡോ. ബിബി തറയിലിന് ഊഷ്മളമായ യാത്രയപ്പ് നല്‍കി

ജസ്റ്റിന്‍ ചാമക്കാല

റോക്ലാന്‍ഡ്: ആറു വര്‍ഷമായി ന്യൂയോര്‍ക്കിലെ റോക്ലാന്‍ഡ് ക്‌നാനായ സെന്റ് മേരീസ് കത്തോലിക്ക പള്ളിയുടെ വികാരി ആയി സേവനമനുഷ്ടിച്ച റവ.ഡോ. ബിബി തറയിലിന് ഇടവക സമൂഹം ഊഷ്മളമായ യാത്രയപ്പ് നല്‍കി .ന്യൂജേഴ്സി ,ഫിലാഡല്‍ഫിയ ക്‌നാനായ പള്ളികളുടെ ചുമതലയിലേക്ക് സ്ഥലം മാറിപോകുന്ന ബിബി അച്ഛന് സ്‌നേഹോഷ്മളമായ യാത്രയയപ്പാണ് ഇടവക സമൂഹം നല്കിയത്.

ആറു വര്‍ഷങ്ങള്‍ക്കുള്ളില്‍ റോക് ലാന്‍ഡ് ഇടവകയുടെ അടിസ്ഥാന വളര്‍ച്ചയില്‍ ബിബി അച്ചന്‍ നിര്‍ണായക സ്വാധീനം ചെലുത്തിയതായി ഇടവകാംഗങ്ങള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു. കേരളത്തിലും സഹായഹസ്തങ്ങള്‍ എത്തിക്കുന്നതില്‍ അച്ചന്‍ ഏറെ ശ്രദ്ധ വച്ചുപുലര്‍ത്തി. കേരളത്തില്‍ ഭവനരഹിതരായ അഞ്ചു കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ സ്‌നേഹ നിര്‍ദ്ദേശം മാനിച്ചു ഉത്തരേന്ത്യയിലെ ഷംഷാബാദ് രൂപതക്ക് രണ്ടു ദേവാലയങ്ങള്‍ പണിതു നല്‍കി . ബിബി അച്ചന്റെ ശുശ്രുഷ കാലത്തു ഇടവകയില്‍ കൂടുതല്‍ ആളുകളെ അംഗങ്ങളായി ചേര്‍ക്കാന്‍ കഴിഞ്ഞു.

എല്ലാ ഗ്രേഡുകളിലേക്കും സണ്‍ഡേ സ്‌കൂള്‍ സജീവമായി ആത്മീയ ഉണര്‍വും അതോടൊപ്പം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഇടവകയ്ക്ക് വ്യക്തമായദിശാബോധം പകര്‍ന്നു നല്കി. യാത്രയയപ്പു സമ്മേളനത്തില്‍ ഇടവക ട്രസ്റ്റീ സിബി മണലേല്‍ സ്വാഗതം ആശംസിച്ചു. കോ -ഓര്‍ഡിനേറ്റര്‍ തോമസ് പാലച്ചേരില്‍ ആമുഖ പ്രസംഗം നടത്തി.

വൈദീകരും കന്യാസ്ത്രീകളും ഉള്‍പ്പെടെ നിരവധി പേര്‍ യാത്രയപ്പ് യോഗത്തില്‍ സന്നിഹിതരായി. ഫാ. ജോര്‍ജ് ഉണ്ണുണ്ണി , ബിജു ഒരപ്പാങ്കല്‍, ആഷ മൂലേപ്പറമ്പില്‍ (സിസിഡി പ്രിന്‍സിപ്പല്‍),സനു കൊല്ലറേട്ടു (കെ സി എം കോര്‍ഡിനേറ്റര്‍) സൈന മച്ചാനിക്കല്‍ , അമ്മിണി കുളങ്ങര (സീനിയര്‍ ഫോറം ) ജോസ് ,എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുരിയന്‍ ചാലു പറമ്പില്‍ (ഇടവക സെക്രട്ടറി) നന്ദി പ്രകാശിപ്പിച്ചു. ഇടവകയുടെ ഉപഹാരം പാരിഷ് എക്‌സിക്യൂട്ടീവ് ബിബി അച്ചന് സമ്മാനിച്ചു. ബിബി അച്ചന്റെ മറുപടി പ്രസംഗത്തോടെ ചടങ്ങുകള്‍ അവസാനിച്ചു.

Rockland St. Mary’s Knanaya Catholic Parish gave a warm farewell to Rev. Dr. Bibi Tharayil

Share Email
Top