മോസ്‌കോ: ഇന്ത്യയ്ക്ക് സൈനികേതര ആണവോര്‍ജത്തിനായി ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതിനു സഹായം വാഗ്ദാനം ചെയ്ത് റഷ്യ. വിയന്നയില്‍ നടക്കുന്ന രാജ്യാന്തര ആണവോര്‍ജ സമിതിയുടെ വാര്‍ഷിക സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംഘവുമായി നടത്തിയ ചര്‍ച്ചയില്‍ റഷ്യന്‍ ആണവോര്‍ജ കോര്‍പറേഷന്‍ ഡയറക്ടര്‍ ജനറല്‍ അലക്‌സി ലിഖാചോവ് ആണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയില്‍ ചെറുതും വലുതമായ ആണ വനിലയങ്ങള്‍ സ്ഥാപിക്കുന്നതിനാണ് സഹകരണം വാഗ്ദാനം ചെയ്തത്. കൂടംകുളം ആണവ നിലയം ഉള്‍പ്പെടെയുള്ളവ നിര്‍മിക്കുന്നത് റഷ്യന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ്. നിലവില്‍ നിലയത്തിന്റെ രണ്ട് യൂണിറ്റുകള്‍ ഇതിനകം കമ്മീഷന്‍ ചെയ്തതായി അലക്സി ലി ഖാചോവ് വ്യക്തമാക്കി.
Russia offers help to India to set up nuclear power plants